തൃത്താല :മാലിന്യമുക്ത നവകേരളം കൈവരിക്കണമെങ്കില്‍ ഖരമാലിന്യ സംസ്‌കരണ ത്തില്‍ മാത്രം പുരോഗതി ഉണ്ടായാല്‍ പോര മറിച്ച് ദ്രവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന തിലും ജലാശയങ്ങള്‍ മാലിന്യമുക്തമാക്കുന്നതിലും പുരോഗതി വേണമെന്ന് തദ്ദേശ സ്വ യംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ജനങ്ങളെ അണിനിരത്തി ജനകീയ പങ്കാളിത്ത ത്തോടെ ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജലസ്രോതസുകളുടെയും നീര്‍ച്ചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന’ഇനി ഞാനൊഴുകട്ടെ ക്യാമ്പയിന്‍ മൂന്നാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹി ച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാലക്കാട് ജില്ലയിലെ തൃത്താല ഗ്രാമപഞ്ചായത്തി ലുള്ള കണ്ണനൂര്‍ തോട് വീണ്ടെടുക്കാനുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളോടെയാണ് ‘ഇനി ഞാനൊഴുകട്ടെ ക്യാമ്പയിന്റെ മുന്നാംഘട്ടത്തിന് സംസ്ഥാനത്ത് തുടക്കമിട്ടത്. കേരളത്തെ മാതൃകാപരമാംവിധം ശുചിത്വമുള്ള സംസ്ഥാനമാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനില്‍ സംസ്ഥാനത്തെ മുഴുവന്‍ നീര്‍ച്ചാലുകളും ജലസ്രോതസ്സുകളും ശുചീകരിച്ച് വീണ്ടെടു ക്കുന്ന പ്രവര്‍ത്തനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി. പി റജീന അധ്യക്ഷയായി. എം ജി എന്‍ ആര്‍ ഇ ജി എസ് മിഷന്‍ ഡയറക്ടര്‍ നിസാമുദ്ദീന്‍ ഐഎഎസ്, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോഡിനേറ്റര്‍ പി സൈതലവി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, തദ്ദേശ സാരഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.