മണ്ണാര്‍ക്കാട്: പള്ളിക്കുറുപ്പ് മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവുത്സവം നാളെ തുടങ്ങും. ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം മേല്‍ശാന്തി പാഴൂര്‍ മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികരാകും. വൈകീട്ട് 5.30ന് നടക്കുന്ന ആദര ണചടങ്ങില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി.ജി ദേവരാജന്‍, സംസ്ഥാന യോഗാ ചാംപ്യന്‍ സന്തോഷ് മണ്ണാര്‍ക്കാട്, വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ രാജീവ് മുണ്ടംകുഴിയില്‍, ഗണേശന്‍ എന്നിവരെ ആദരിക്കുമെന്ന് ഭാരവാ ഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൃഷ്ണനാട്ടം അരങ്ങിലെത്തും. 17ന് വൈകീട്ട് 6.30നുശേഷം തുള്ളല്‍ത്രയം ഓട്ടന്‍തുള്ള ലും 18ന് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ അഖണ്ഡവിഷ്ണു സഹസ്രനാമ പാരാ യണവും വൈകീട്ട് ഏഴിന് നാമജപലഹരിയും നടത്തും. 19ന് തേവരുടെ ഉത്സവബലിയി ല്‍ രാവിലെ മുതല്‍ വൈകുന്നേരംവരെ വിശേഷാല്‍ പൂജകളും വഴിപാടുകളുമുണ്ടാ കും. വൈകീട്ട് 6.30നുശേഷം സോപാനസംഗീത മോഹിനിയാട്ടം നൃത്താവിഷ്‌കാരവും ഏഴിന് ചാക്യാര്‍ക്കൂത്തും 20ന് വൈകീട്ട് ഏഴിന് ഡബിള്‍ തായമ്പകയുമുണ്ട്. 21ന് പള്ളി വേട്ടദിവസം വൈകീട്ട് ഏഴിന് മേളവും നടത്തും. 22ന് ആറാട്ടും തുടര്‍ന്ന് തിരുവുത്സവ ത്തിന്റെ് കൊടിയിറക്കവുമാണ്. തുടര്‍ന്ന് പ്രസാദമൂട്ടുമുണ്ടാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെ.പി. സത്യന്‍, കെ.എ. കേശവദാസ്, സന്തോഷ് മണ്ണാര്‍ക്കാട് എന്നിവര്‍ പങ്കെടുത്തു.