മണ്ണാര്‍ക്കാട് : ഹയര്‍ സെക്കന്‍ഡറി കഴിഞ്ഞുള്ള ഉപരിപഠനസാധ്യതകള്‍, അഭിരുചി ക്കനുസരിച്ച് എങ്ങിനെ കോഴ്‌സ് തിരഞ്ഞെടുക്കാം എന്ന വിഷയത്തില്‍ ലയണ്‍സ് ക്ലബ് മണ്ണാര്‍ക്കാടിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി. സാജു വര്‍ഗീസ് ഐ.എഫ്.എസ്. ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷൈജു ചിറയി ല്‍ അധ്യക്ഷനായി. കരിയര്‍ കൗണ്‍സിലര്‍ സാംസണ്‍ സെബാസ്റ്റിയന്‍ ക്ലാസെടുത്തു. വി ദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് ഉപരിപഠനം നടത്താവുന്ന കോഴ്‌സുകള്‍, മികച്ച സ്ഥാപനങ്ങള്‍, പ്രവേശനപരീക്ഷകള്‍ എന്നിവയെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ഥി കളും രക്ഷിതാക്കളും പങ്കെടുത്തു. ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ഡോ.എസ്.ഷിബു, സി. വി കിഷോര്‍, ടി.കെ സുബ്രഹ്മണ്യന്‍, പി.സാബു ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
