അലനല്ലൂര്‍ : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എ. മലയാളം ആന്‍ഡ് സോഷ്യോളജി പരീക്ഷയില്‍ ടോപ്പര്‍ അവാര്‍ഡ് നേടിയ എടത്തനാട്ടുകര മുണ്ടക്കുന്ന് സ്വദേശിനി എം.പി മിഥുനയെ സി.പി.എം, ഡി.വൈ.എഫ്.ഐ. മുണ്ടക്കുന്ന് ബ്രാഞ്ച് കമ്മിറ്റി സം യുക്തമായി അനുമോദിച്ചു. ലോക്കല്‍ സെക്രട്ടറി പ്രജീഷ് പൂളക്കല്‍ ഉപഹാരം കൈ മാറി. ബ്രാഞ്ച് സെക്രട്ടറി ചുങ്കന്‍ യൂനസ്, ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റി അംഗം ജംഷീര്‍ മരുതംപാറ, ശ്രീധരന്‍ കുറുവാഞ്ചേരി, സുരേഷ്‌കുമാര്‍ തള്ളച്ചിറ, ശിപ്രകാശ് മണലിപറമ്പില്‍, പി. സജീഷ്, രജിനി, എം.പി നിഥുന, എം.പി അനൂപ് എന്നിവര്‍ പങ്കെ ടുത്തു. മുണ്ടക്കുന്ന് മണലിപറമ്പില്‍ പ്രഭാകരന്‍ രജനി ദമ്പതികളുടെ മകളാണ് മിഥുന.