മണ്ണാര്‍ക്കാട് : ജല്‍ജീവന്‍മിഷന്‍ പദ്ധതിപ്രകാരം തച്ചനാട്ടുകരയില്‍ നിന്നും കോട്ടോപ്പാ ടം, അലനല്ലൂര്‍ പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് നാട്ടുകല്‍ – ഭീമ നാട് റോഡരുകില്‍ ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ഈ മാസം പകുതിയോടെ ആരംഭിക്കും. ഇതിന് മുന്നോടിയായി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍, ജല അതോറിറ്റി, പൊതുമരാമത്ത് വകു പ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. പകല്‍ സമയങ്ങളില്‍ വാഹനഗതാഗതത്തിന് ബു ദ്ധിമുട്ട് സൃഷ്ടിക്കാതെ പൈപ്പിടല്‍ ജോലികള്‍ രാത്രിയില്‍ നടത്താനാണ് തീരുമാനിച്ചി ട്ടുള്ളത്. രണ്ട് മാസം കൊണ്ട് പൈപ്പുകള്‍ പൂര്‍ണമായും സ്ഥാപിക്കാനും ലക്ഷ്യമിടുന്നു.

പരമാവധി റോഡിന്റെ അരുകിലെ ടാര്‍ഭാഗത്തേക്ക് തട്ടാത്തരീതിയില്‍ പൈപ്പുകളിടാ നാണ് ശ്രമം. അതേസമയം വയലുകള്‍ വരുന്ന കലുങ്കുകളുള്ള ഭാഗത്ത് റോഡിന് നടുവി ലൂടെയാകും പൈപ്പിടേണ്ടി വരിക. പ്രവൃത്തികള്‍ മൂലം റോഡിന് കേടുപാടുകള്‍ സംഭ വിച്ചാല്‍ ഇത് പൂര്‍വസ്ഥിതിയിലാക്കുന്നതിന് ടാറിങ് അടക്കം നടത്താന്‍ ജല അതോറിറ്റി 1.78 കോടി രൂപ പൊതുമരാമത്ത് വകുപ്പില്‍ കെട്ടിവെച്ചിട്ടുണ്ടെന്ന് ജല അതോറിറ്റി അ ധികൃതര്‍ അറിയിച്ചു. ഇരുവകുപ്പുകളും തമ്മിലുള്ള കരാര്‍ നടപടികള്‍ അടുത്ത ആഴ്ച യോടെ പൂര്‍ത്തിയാക്കും. തുടര്‍ന്നാണ് പ്രവൃത്തികളാരംഭിക്കുക. ഇത് പൂര്‍ത്തിയായ ശേഷമേ ടാറിങ് നടത്തൂ.

പാലക്കാട് കോഴിക്കോട് ദേശീയപാതക്ക് സമീപം റോഡ് ആരംഭിക്കുന്നതിന്റെ ഇട തുവശത്ത് അലനല്ലൂര്‍ പഞ്ചായത്തിലേക്ക് 700 മില്ലീമീറ്റര്‍ വ്യാസമുള്ളതും കോട്ടോപ്പാടം പഞ്ചായത്തിലേക്ക് റോഡിന്റെ വലതുവശത്തായി 500 മില്ലീമീറ്റര്‍ വ്യാസമുള്ളതുമായ പൈപ്പാണ് സ്ഥാപിക്കുക. രാത്രി ഏഴ് മണി മുതല്‍ രാവിലെ എഴുമണി വരെയാണ് ചാല് കീറി പൈപ്പിടുക. തുടര്‍ന്ന് മണ്ണിട്ട് മൂടി നിരപ്പാക്കുകയും ചെയ്യും. പ്രവൃത്തികള്‍ നടക്കു ന്ന സമയങ്ങളില്‍ റോഡില്‍ ഭാഗികമായി ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തും. ഡിസംബര്‍ 15ന് ആരംഭിച്ച് 2025 ഫെബ്രുവരി 15 ഓടെ പൂര്‍ത്തിയാക്കും വിധമാണ് പ്രവൃത്തികള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇതിനായി കരാറുകാരുടെ യോഗവും ഉടന്‍ വിളിച്ച് ചേര്‍ക്കുമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു.

തച്ചനാട്ടുകര സമഗ്ര കുടിവെള്ള പദ്ധതിയില്‍ മൂന്ന് പഞ്ചായത്തുകളിലെ 22,000 വീടുക ളിലേക്ക് പൈപ്പ് വഴി ശുദ്ധജലമെത്തിക്കാന്‍ 201 കോടിരൂപയുടെ പദ്ധതിയാണ് നടപ്പി ലാക്കുന്നത്. ചെത്തല്ലൂര്‍ മുറിയങ്കണ്ണിപ്പുഴ കേന്ദ്രീകരിച്ചാണ് കുടിവെള്ള പദ്ധതി പ്രവര്‍ ത്തിക്കുക. നാട്ടുകല്‍ തേങ്ങാക്കണ്ടം മലയില്‍ 66 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിന്റെ നിര്‍മാണപ്രവൃത്തികള്‍ നടന്നുവരുന്നുണ്ട്. നാട്ടുകല്‍ ഭീമനാട് റോഡിന് പുറമെ ദേശീയപാതയോരത്തും പദ്ധതിപ്രകാരം പൈപ്പുകള്‍ സ്ഥാപിക്കും. കോട്ടോപ്പാ ടം പഞ്ചായത്തില്‍ ഗാര്‍ഹിക കണക്ഷന്‍ നല്‍കല്‍, പൈപ്പിടല്‍ തുടങ്ങിയ പ്രവൃത്തി കള്‍ ഇതിനകം 60ശതമാനം പൂര്‍ത്തിയായതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അറിയിച്ചു. അലനല്ലൂര്‍ പഞ്ചായത്തിലും പ്രവൃത്തികള്‍ നടന്നുവരികയാണ്. 2025 ഡിസംബറോടെ സമഗ്രകുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള അധികൃതരുടെ ശ്രമം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!