അലനല്ലൂര്‍ : ആള്‍കേരള ലൈസന്‍സ്ഡ് വയര്‍മെന്‍ സൂപ്പര്‍വൈസേഴ്‌സ് കോണ്‍ട്രാക്ടേ ഴ്‌സ് അസോസിയേഷന്‍ എടത്തനാട്ടുകര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് പൊതുജനങ്ങള്‍ക്കായി വൈദ്യുതിസുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. വര്‍ധിച്ചുവരുന്ന വൈദ്യുത അപകടങ്ങളെയും കാലാനുസൃതമാ യി വരുന്ന നിയമങ്ങളും നിയന്ത്രണങ്ങളേയും കുറിച്ച് പൊതുജനങ്ങള്‍ക്കും വൈദ്യുത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കും അവബോധമുണ്ടാക്കുന്നതിനായാണ് ക്ലാസ് നടത്തിയത്. കോട്ടപ്പള്ള ദാറുസ്സലാം മദ്‌റസയില്‍ നടന്ന ക്ലാസ് അലനല്ലൂര്‍ ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. എ.കെ.എല്‍.ഡബ്ല്യു.എ. യൂണിറ്റ് പ്ര സിഡന്റ് പി.സമീര്‍ബാബു അധ്യക്ഷനായി. പാലക്കാട് അസി.ഇലക്ട്രിക്കല്‍ ഇന്‍സ്‌പെ ക്ടര്‍ ആര്‍. ആതിര ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് അംഗം അലി മഠത്തൊടി, സ്‌കില്‍ഡ് അസിസ്റ്റന്റ് വേണുഗോപാല്‍, സംഘടനാ നേതാക്കളായ ഗിരീഷ് കുമാര്‍, ശ്രീനിവാസ നാരായണന്‍, കെ.വി അന്‍വര്‍ അലി, നിസാര്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു.