മണ്ണാര്‍ക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോള്‍സെന്റ് കൗണ്‍സലിങ് സെല്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ ഹയര്‍ സ്റ്റഡി എക്‌സ്പോ ‘ദിശ -2024’ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന എക്‌സ്‌പോയില്‍ സയന്‍സ്, കൊ മേഴ്സ്, ഹ്യുമാനിറ്റീസ് കോഴ്സുകളിലെ ഉന്നതപഠനവുമായി ബന്ധപ്പെട്ട സാധ്യതകളെകു റിച്ചുള്ള സെമിനാറുകള്‍ ,ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ വിവിധ ഉന്നത വിദ്യാഭ്യാ സസ്ഥാപനങ്ങളുടെ സ്റ്റാളുകളുകളില്‍ കോഴ്‌സുകളും സാധ്യതകളുമാണ് പരിചയപ്പെടു ത്തുന്നത്. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ 26 ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളി ല്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത രണ്ടായിരം വിദ്യാര്‍ഥികളാണ് എക്‌സ്‌പോയില്‍ പങ്കെടുക്കു ന്നത്.
എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. സിജി ആന്റ് എസി സംസ്ഥാന കോ- ഓര്‍ഡി നേറ്റര്‍ ഡോ. സി.എം അസീം മുഖ്യാതിഥിയായി.നഗരസഭാ കൗണ്‍സിലര്‍ എം. മുഹമ്മദ് ഇബ്രാഹിം, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ ടി. ഗിരി, എം.എം.ഒ.സി. ജനറല്‍ സെക്രട്ടറി പഴേരി ശരീഫ് ഹാജി, ഡി.എച്ച്.എസ്.എസ് നെല്ലിപ്പുഴ പി.ടി.എ. പ്രസിഡന്റ് പി.കെ അബ്ബാസ് ഹാജി, സ്‌കൂള്‍ മാനേജര്‍ കപ്പൂരന്‍ സമദ് ഹാജി, പ്രിന്‍സി പ്പല്‍ കെ മുഹമ്മദ് കാസിം, മണ്ണാര്‍ക്കാട് ഉപജില്ലാ പ്രിന്‍സിപ്പല്‍ ഫോറം കണ്‍വീനര്‍ എ.ബിജു, എം.എം.ഒ.സി. സെക്രട്ടറി ടി.എ സലാം മാസ്റ്റര്‍, പ്രധാന അധ്യാപിക കെ.എം സൗദത്ത് സലീം, സിജി ആന്റ് എസി വിദ്യാഭ്യാസ ജില്ലാ കണ്‍വീനര്‍ ടി.സന്തോഷ് , ടി.ഹാഷിം എന്നിവര്‍ സംസാരിച്ചു.