തച്ചനാട്ടുകര: ജലജീവന്‍മിഷന്‍ പദ്ധതിയില്‍ തച്ചനാട്ടുകരയില്‍ നിന്നും കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യാന്‍ ദേശീയപാത യോരത്ത് പൈപ്പുകള്‍ വിന്യസിക്കുന്നതിന് നടപടിയാകുന്നു. എന്‍.എച്ച്. പി.ഡബ്ല്യു.ഡി. വിഭാഗം നിരാക്ഷേപം പത്രം നല്‍കുന്ന പ്രകാരം പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു.
പാതയുടെ അടി തുരന്നും അരികിലൂടെ തുറന്ന കിടങ്ങ് നിര്‍മിച്ചുമാണ് വലിയപൈപ്പു കളിടുക. കരിങ്കല്ലത്താണി മുതല്‍ അരിയൂര്‍ വരെ 13 കിലോമീറ്റര്‍ ദൂരത്തിലാണ് ദേശീ യപാതയോരത്ത് കൂടെ പൈപ്പുകളിടേണ്ടി വരുന്നത്. ജലനാളികളടക്കം നിര്‍മിച്ച് പൈ പ്പുകള്‍ സ്ഥാപിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതിനായി ദേശീയപാത അതോ റിറ്റിയില്‍ നിന്നും അനുമതി തേടിയെങ്കിലും ഇത് വൈകുകയാണ് ഉണ്ടായത്. തുടര്‍ന്നാ ണ് പാതയ്ക്ക് വലിയകോട്ടം തട്ടിക്കാത്തതരത്തില്‍ പൈപ്പുകളിടുന്നതിന് നടപടികള്‍ ലഘൂകരിച്ചത്. പെര്‍മിഷന്‍ ഫീയടക്കം ഒരു കോടിയോളം രൂപ എന്‍.എച്ച്. പിഡബ്ലൂഡി യില്‍ ജലഅതോറിറ്റി അടയ്ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ജലഅതോറിറ്റി, എന്‍. എച്ച്. പിഡബ്ല്യുഡി വിഭാഗം ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തുകയും ചെയ്തു. എന്‍.എച്ചിന്റേയും, ഊരാളുങ്കല്‍ ലേബര്‍ കോ – ഓപ്പറേറ്റീവ് കോണ്‍ട്രാക്ട് സൊസൈറ്റി യും എന്‍.ഒ.സിക്കായി കാത്തിരിക്കുകയാണ് ജല അതോറിറ്റി. ഇത് ലഭിച്ചാല്‍ പ്രവൃത്തി കളാരംഭിച്ച് വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമം.
തച്ചനാട്ടുകര, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്ത് സമഗ്രകുടിവെള്ള പദ്ധതിയില്‍ മൂന്നിടങ്ങളില്‍ ദേശീയപാതയ്ക്ക് കുറുകെയും പൈപ്പുകളിടേണ്ടി വരുന്നുണ്ട്.ഇത് പൂര്‍ത്തിയാക്കുന്നതോടെ അലനല്ലൂര്‍, കോട്ടോപ്പാടം പഞ്ചായത്തുകളിലേക്കുള്ള ജലവി തരണശൃംഖലയിലേക്ക് ബന്ധിപ്പിക്കാനാകും. ചെത്തല്ലൂര്‍ മുറിയങ്കണ്ണിപ്പുഴ കേന്ദ്രീകരി ച്ചാണ് സമഗ്രകുടിവെള്ള പദ്ധതി പ്രവര്‍ത്തിക്കുക. പുഴയില്‍ കിണറും പമ്പ് ഹൗസുമു ണ്ട്. പാലോട് കൂത്തുപറമ്പില്‍ ജലശുദ്ധീകരണശാലയുമുണ്ട്. ഇതിന് പുറമെയാണ് നാട്ടുകല്‍ തേങ്ങാക്കണ്ടം മലയില്‍ പുതുതായി ജലസംഭരണി നിര്‍മിക്കുന്നത്. 66 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ളതാണ് ഈ ടാങ്ക്. ഇതിന്റെ നിര്‍മാണത്തിനായി ഭൂമിനിരപ്പാ ക്കുന്നതും മറ്റുമായ പ്രവൃത്തികള്‍ നടന്നുവരികയാണ്. ജലജീവന്‍മിഷന്‍ പദ്ധതി പ്രകാ രമുള്ള ഗാര്‍ഹിക കണക്ഷന്‍ നല്‍കലും പൈപ്പ്‌ലൈന്‍ ജോലികളും പുരോഗമിക്കുകയാ ണ്. കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളില്‍ രണ്ടാംഘട്ട പ്രവൃത്തികളാണ് നടക്കു ന്നത്. മൂന്ന് പഞ്ചായത്തുകളിലേയും 22000 വീടുകളിലേക്ക് പൈപ്പ് വഴി ശുദ്ധജലമെത്തി ക്കാന്‍ 201 കോടിരൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.