മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തണ മെന്ന് സി.പി.എം. മണ്ണാര്‍ക്കാട് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കോടിയേരി ബാല കൃഷ്ണന്‍ നഗറില്‍ (മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറിയം) നടന്ന പ്രതിനിധി സമ്മേള നം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം ശശി ഉദ്ഘാടനം ചെയ്തു. ഒ.സാബു രക്തസാക്ഷി പ്രമേയവും ജി.പി രാമചന്ദ്രന്‍ അനുശോചന പ്രമേയവും ലോക്കല്‍ സെക്രട്ടറി എന്‍. അജീ ഷ്‌കുമാര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.പി ജയരാജ്, ടി.ഹരിലാല്‍, കെ.വത്സലകുമാരി എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ.മന്‍സൂറിനെ ലോക്കല്‍ സെക്രട്ടറിയായി 17 അംഗ ലോക്കല്‍ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!