മണ്ണാര്‍ക്കാട് : അന്തര്‍സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡ് ആദ്യ റീച്ച് നവീകരണത്തിന്റെ ഭാഗമായി 217 മരങ്ങള്‍ കൂടി മുറിച്ച് നീക്കും. നെല്ലിപ്പുഴ മുത ല്‍ ആനമൂളി വരെയുള്ള പാതയോരത്തെ ഇത്രയും മരങ്ങള്‍ ലേലം ചെയ്യുന്നതിന് കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് ഡയറക്ടറില്‍ നിന്നും എക്സിക്യുട്ടിവ് എഞ്ചിനീയര്‍ അനു മതി തേടി. പാതയോരത്തെ വിവിധയിനം മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് സാമൂഹ്യവന വല്‍ക്കരണ വിഭാഗത്തില്‍ നിന്നുള്ള മൂല്യനിര്‍ണയ നടപടികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ലേലനടപടികളിലേക്ക് കെ.ആര്‍.എഫ്.ബി കടന്നത്.

പ്രൊജക്ട് ഡയക്ടറില്‍ നിന്നും അനുമതി ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍നടപടികളുണ്ടാ കും. നേരത്തെ 230ഓളം മരങ്ങള്‍ മുറിച്ച് നീക്കിയിരുന്നു. റോഡിന്റെ അലൈന്‍മെന്റി ല്‍ മാറ്റം വന്നതിനാലാണ് വീണ്ടും മരങ്ങള്‍ മുറിക്കേണ്ടി വരുന്നത്. പാതയോരത്തെ നിര വധി മരങ്ങള്‍ വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണിയായി നില്‍ക്കുന്നുണ്ട്. മഴക്കാല ത്ത് മരങ്ങള്‍ പൊട്ടിവീണ് റോഡില്‍ ഗതാഗതം മുടങ്ങുന്ന സ്ഥിതി ഈ മഴക്കാലത്തും ആവര്‍ത്തിച്ചിരുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തി കളും പുരോഗമിച്ച് വരികയാണ്. നാല്‍പ്പത് കലുങ്കുകള്‍ നിര്‍മിക്കുന്നതില്‍ 24 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്. എട്ടെണ്ണത്തിന്റെ നിര്‍മാണപ്രവൃത്തികളാണ് നടന്നുവരുന്നത്. തെങ്കര മുതല്‍ ആനമൂളി വരെയുള്ള ഭാഗത്തായാണ് നിര്‍മാണം നടക്കുന്നതും നിര്‍മി ക്കേണ്ടതുമായ കലുങ്കുകളുള്ളത്. ഇതിന്റെ പ്രവൃത്തികളുംവേഗത്തില്‍ പൂര്‍ത്തീകരി ക്കാനാണ് അധികൃതരുടെ ശ്രമം.

അതിനിടെ മഴമൂലം തടസ്സപ്പെട്ട് കിടക്കുന്ന ടാറിങ് പ്രവൃത്തികള്‍ പുനരാരംഭിക്കുന്നതി നുള്ള നടപടികളായിട്ടുണ്ട്. നെല്ലിപ്പുഴ മുതല്‍ പുഞ്ചക്കോട് വരെയുള്ള ഭാഗത്ത് ടാറിങ് നടത്തുന്നതിന് വീണ്ടും വെറ്റ്മിക്സ് മെക്കാഡമിട്ട് റോഡിന്റെ ഉപരിതലം പരുവപ്പെടു ത്തുന്ന പ്രവൃത്തികള്‍ തുടങ്ങി. മഴയില്ലെങ്കില്‍ പെട്ടെന്ന് തന്നെ ടാറിങ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ വെറ്റ്മിക്സ് മെക്കാഡമിട്ട് പരുവപ്പെടുത്തിയ റോഡി ന്റെ ഉപരിതലത്തില്‍ നിന്നും മിശ്രിതം മഴയത്ത് ഒഴുകിപോയതിനാല്‍ റോഡില്‍ കുഴി കള്‍ പെരുകുകയും അവയില്‍ വെള്ളം കെട്ടി നിന്ന് യാത്രാക്ലേശവും രൂക്ഷമാക്കിയിരു ന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം നെല്ലിപ്പു ഴ ദാറുന്നജാത്ത് സ്‌കൂള്‍ പരിസരത്ത് നിന്നും റോഡിന്റെ പ്രവൃത്തികള്‍ ആരംഭിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!