മണ്ണാര്‍ക്കാട്: സദാചാര പൊലിസ് ചമഞ്ഞ് ഒരുസംഘം നടത്തിയ ആക്രമണത്തില്‍ മധ്യ വയസ്‌കന്‍ കൊല്ലപ്പെട്ട കേസിലെ സാക്ഷിവിസ്താരം പൂര്‍ത്തിയായി. ചെര്‍പ്പുളശ്ശേരി കുലുക്കല്ലൂര്‍ മുളയംകാവ് പാലേക്കുന്ന് മൂത്തേവീട്ടില്‍പ്പടി പ്രഭാകരന്‍ (55) മരിച്ച കേസി ലാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതിയില്‍ സാക്ഷിവിസ്താരം നടന്നത്. കേസിലെ 20 സാക്ഷികളേയും വിസ്തരിച്ചു. 54 രേഖകളും ഹാജരാക്കി. 11 പ്രതി കളാണുള്ളത്. ഈ മാസം ഏഴിനാണ് കേസില്‍ സാക്ഷിവിസ്താരം തുടങ്ങിയത്. 18ന് പൂര്‍ത്തിയായി. പ്രതിഭാഗം വാദം ഈ മാസം 30ന് നടക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സാക്ഷിവിസ്താരത്തിനിടെ ഒന്നാം പ്രതിയുടെ ബന്ധു മൊഴിമാറ്റി പറഞ്ഞ സംഭവവും നടന്നിരുന്നു. സംഭവം കണ്ടുവെന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയാണ് ജഡ്ജി ജോമോന്‍ ജോണ്‍ മുമ്പാകെ മാറ്റിപറഞ്ഞത്. ഈ വിഷയത്തില്‍ മൊഴിമാറ്റി പറഞ്ഞ വ്യക്തിക്കെതിരെയുള്ള നടപടിയ്ക്കായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹര്‍ജി നല്‍കുകയുമുണ്ടായി. സാക്ഷികളെ പൂര്‍ണ്ണമായി നിരീക്ഷിച്ച് അവരുടെ സുരക്ഷ ഉറപ്പാക്കുകയും, ഭയമില്ലാതെ കോടതിയില്‍ മൊഴി നല്‍കുന്നതിനുമുള്ള സാഹചര്യ മുണ്ടാക്കുന്നതിനുമായി ജില്ലാ പൊലിസ് സൂപ്രണ്ട് വിക്റ്റിം പ്രൊട്ടക്ഷന്‍ സ്‌കീം ഉത്തര വിറക്കിയ കേസുകൂടിയാണിത്. 2015 ലാണ് പ്രഭാകരന്‍ കൊല്ലപ്പെടുന്നത്. കുലുക്കല്ലൂര്‍ എരവത്രയില്‍ താമസിക്കുന്ന സ്ത്രീയുടെ വീട്ടില്‍വന്നെന്നാരോപിച്ച് ഒരുസംഘമാളു കള്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് ഇയാള്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തുടര്‍ച്ചയായ മര്‍ദ്ദനംമൂലമുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റി പ്പോര്‍ട്ടും. ചെര്‍പ്പുളശ്ശേരി സി.ഐ.യായിരുന്ന സി. വിജയകുമാരന്റെ നേതൃത്വത്തിലാ യിരുന്നു അന്വേഷണം.