മണ്ണാര്‍ക്കാട് : ഉപജില്ലാ കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി തെങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അരയംകോട് യൂണിറ്റി എ.യു.പി. സ്‌കൂള്‍ എന്നിവടങ്ങളിലാണ് മേള നടക്കുക. ഉപജില്ലയിലെ 120ലധികം വി ദ്യാലയങ്ങളിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറിതലങ്ങളില്‍ നി ന്നായി 2500ലധികം പ്രതിഭകള്‍ ശാസ്ത്ര-ഗണിത-സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ ഐ.ടിമേളയില്‍ മാറ്റുരയ്ക്കും. നാളെ എല്‍.പി, യു.പി വിഭാഗം ഗണിതശാസ്ത്രമേള യൂ ണിറ്റി എ.യു.പി. സ്‌കൂളിലും എല്‍.പി, യു.പി, ഹൈ സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാ ഗങ്ങളുടെ പ്രവൃത്തി പരിചയമേളയും ഐ.ടിമേളയും തെങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ബുധനാഴ്ച ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗണിത ശാ സ്ത്ര മേള യൂണിറ്റി സ്‌കൂളിലും ശാസ്ത്രമേളയും സാമൂഹ്യശാസ്ത്രമേളയും തെങ്കര ഹ യര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കും. ശാസ്‌ത്രോത്സവം നാളെ രാവിലെ 9.30ന് മണ്ണാര്‍ ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്യും. സംഘാടക സമി തി ചെയര്‍മാന്‍ എ.ഷൗക്കത്തലി അധ്യക്ഷനാകും. തെങ്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി ഡന്റ് ടിന്റു സൂര്യകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രമാസുകുമാരന്‍, ഗ്രാമ പഞ്ചായ ത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഉനൈസ് നെച്ചിയോടന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫി സര്‍ സി.അബൂബക്കര്‍,സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റഷീദ്, അക്കാ ദമി കൗണ്‍സില്‍ അബ്ദുല്‍ റഷീദ്, ജോയിന്റ് കണ്‍വീനര്‍ സിദ്ദീഖ് പാറോക്കോട്, പ്രിന്‍ സിപ്പല്‍ ഫോറം ബിജു അമ്പാടി, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.ബിന്ദു, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.ബഷീര്‍സമാപന സമ്മേളനം നാളെ ഉച്ചതിരിഞ്ഞ് 3.30ന് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കെ.ശാന്തകുമാരി എം.എല്‍. എ. അധ്യക്ഷയാകും. കെ. പ്രേംകുമാര്‍ എം.എല്‍.എ. മുഖ്യാതിഥിയാകും. ഉപജില്ലാ വി ദ്യാഭ്യാസ ഓഫിസര്‍ സി. അബൂബക്കര്‍ സമ്മാനദാനം നിര്‍വഹിക്കും. ത്രിതല പഞ്ചായ ത്ത് ജനപ്രതിനി ധികള്‍, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.