അഗളി : വനത്തിനുള്ളിലെ വാറ്റുകേന്ദ്രം വനപാലകര്‍ കണ്ടെത്തി തകര്‍ത്തു. ഷോളയൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ മൂലഗംഗല്‍ വനത്തിലാണ് വനപരിശോധന നടത്തുന്ന തിനിടെ വാറ്റുകേന്ദ്രം കണ്ടെത്തിയത്. 1600 ലിറ്റര്‍ വാഷും മൂന്ന് സെറ്റ് വാറ്റുപകരണങ്ങ ളും കണ്ടെടുത്തു. അരുവികളുടെ വശങ്ങളിലാണ് വാഷ് കലക്കി സൂക്ഷിച്ചിരുന്നത്. ഡെ പ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ ആര്‍.സജീവിന്റെ നേതൃത്വത്തിലായിരുന്നു പരി ശോധന. വാഷും മറ്റും ഷോളയൂര്‍ ആര്‍.ആര്‍.ടിയും മരപ്പാലം സ്റ്റാഫും ചേര്‍ന്ന് നശിപ്പി ച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജയേഷ് സ്റ്റീഫന്‍, ഫോറസ്റ്റ് വാച്ചര്‍മാരായ രാജേഷ്, രഞ്ജി ത്ത്, പളനി, വിജയകുമാര്‍, മാരി, മുരുകന്‍, ശ്യാം, മൂര്‍ത്തി, മരുതന്‍ തുടങ്ങിയവര്‍ പങ്കെടു ത്തു.