മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് നഗരത്തിലെ വൈദ്യുതിവിതരണം കാര്യക്ഷമമാക്കുന്നതി നായി എച്ച്.ടി ഏരിയല്‍ ബഞ്ച് കേബിള്‍ (എ.ബി.സി) സ്ഥാപിക്കുന്ന പ്രവൃത്തികള്‍ കെ. എസ്.ഇ.ബി. ആരംഭിച്ചു. തൂണുകള്‍ സ്ഥാപിക്കലും ലൈന്‍മാറ്റുന്നതടക്കമുള്ള അനുബ ന്ധ ജോലികളാണ് തുടങ്ങിയത്. ഇന്നലെ നെല്ലിപ്പുഴ, ആണ്ടിപ്പാടം, കെ.ടി.എം. സ്‌കൂള്‍ പരിസരം, രജിസ്ട്രാര്‍ ഓഫിസ് പരിസരം എന്നിവങ്ങളില്‍ 28പേരടങ്ങുന്ന നാല് സംഘ ങ്ങള്‍ ഇത്തരം ജോലികളിലേര്‍പ്പെട്ടു. എച്ച്.ടി ലൈനിലെ അറ്റകുറ്റപണികള്‍ക്കായി ഇന്നലെ വൈദ്യുതി വിതരണം നിയന്ത്രിച്ചഅവസരം കേബിള്‍ സ്ഥാപിക്കുന്ന ജോലി കള്‍ക്കായി കൂടി മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അധികൃതര്‍ പ്രയോജനപ്പെ ടുത്തുകയായിരുന്നു.

ഘട്ടംഘട്ടമായാണ് പ്രവൃത്തികള്‍ പൂര്‍ത്തികരിക്കുക. ഇതോടെ നഗരപരിധിയിലെ 43 ട്രാന്‍സ്‌ഫോര്‍മറുകളും എ.ബി.സി.യുടെ കീഴില്‍ വരും. തൂണുകള്‍ സ്ഥാപിച്ച് കഴിഞ്ഞ് കേബില്‍ വലിച്ച് തുടങ്ങും. ആദ്യം സബ് സ്റ്റേഷനില്‍ നിന്നും നെല്ലിപ്പുഴ വരെയാണ് കേബിള്‍ സ്ഥാപിക്കുക. ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിമാത്രമേ തുടര്‍ദിവസ ങ്ങളില്‍ പ്രവൃത്തികള്‍ നടത്തുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.മണ്ണാര്‍ക്കാട് 110 കെ.വി സബ്സ്റ്റേഷനില്‍ നിന്നും കുന്തിപ്പുഴ വരെ മൂന്ന് കിലോമീറ്റര്‍ ദൂരത്തിലാണ് കേബിള്‍ സ്ഥാപിക്കുന്നത്.നിലവിലുള്ളവയ്ക്ക് പുറമെ പുതിയ തൂണുകളും സ്ഥാപി ക്കുന്നുണ്ട്. മൂന്ന് ഫേസുകള്‍ ഒന്നിപ്പിച്ചുള്ള പ്രത്യേക കേബിള്‍ സംവിധാനം മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ ആദ്യമായാണ് നടപ്പിലാക്കുന്നത്. ലൈനുകള്‍ക്ക് മുകളില്‍ മരകൊമ്പുകളും മറ്റും വീഴുന്നതുമൂലമുള്ള വൈദ്യുതി തടസം ഒഴിവാക്കാനും വൈ ദ്യുതി ലൈനില്‍നിന്നുള്ള അപകടങ്ങളും ഇതിലൂടെ കുറയ്ക്കാനാകും. കഴിഞ്ഞ വേനല്‍ക്കാലത്ത് ഓവര്‍ലോഡുമൂലം വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരുന്നു. ഇതു പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കെ.എസ്.ഇ.ബി. മുന്‍കൈയെടുത്ത് പ്രവൃത്തികള്‍ നടത്തുന്നത്. ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് ഗുണംചെയ്യും.

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി, മിനി സിവില്‍ സ്റ്റേഷന്‍, പൊലിസ് സ്റ്റേഷന്‍ ഉള്‍പ്പടെ യുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കും വൈദ്യുതി തടസംമൂലമുള്ള ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെടും.വൈദ്യുതിവിതരണ മേഖല ശാക്തീകരിക്കുന്നതിനുള്ള പുതിയപരിഷ്‌കാരത്തില്‍ ഉപഭോക്താക്കളും പ്രതീക്ഷയര്‍ പ്പിക്കുന്നു. എ.ബി കേബിള്‍ കൂടാതെ കവേര്‍ഡ് കണ്ടക്ടര്‍ സംവിധാനവും 12 കിലോമീറ്റ റോളം ദൂരത്തില്‍ സ്ഥാപിക്കുന്നുണ്ട്. നവംബറോടെ ഈ പ്രവൃത്തികള്‍ ആരംഭിക്കു മെന്നാണ് അധികൃതരില്‍ നിന്നും ലഭ്യമാകുന്ന വിവരം. മണ്ണാര്‍ക്കാട് സബ് സ്റ്റേഷനില്‍ നിന്നും നൊട്ടമല വഴി ചിറക്കല്‍പ്പടി വരെ കവേര്‍ഡ് കണ്ടക്ടര്‍ സ്ഥാപിക്കുന്നത് വഴി കാഞ്ഞിരപ്പുഴ, തച്ചമ്പാറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ഈ ഭാഗങ്ങളിലെ വൈദ്യുതി തടസവും ലഘൂകരിക്കാനാകും. ചേലേങ്കര, പാറപ്പുറം, നായാടിക്കുന്ന് ചങ്ങ ലീരി ഭാഗത്തേക്ക് അഞ്ച് കിലോമീറ്ററിലും കവേര്‍ഡ് കണ്ടക്ടര്‍ വെയ്ക്കും. പദ്ധതികള്‍ ക്കായി രണ്ട് കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!