അലനല്ലൂര്‍ : ഡിജികേരളം പദ്ധതിയുടെ ഭാഗമായി എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് ഫീല്‍ഡ് സര്‍വേ തുടങ്ങി. സമൂഹത്തിലെ നാനാതു റയിലുള്ള ജനവിഭാഗങ്ങളും അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത നേടിയെടുക്കുന്നതിലൂ ടെ വിവരസാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ അവര്‍ക്ക് കൂടി പ്രാപ്യമാക്കുന്നതിനു ള്ള സംസ്ഥാന സര്‍ക്കാരിന്റെ ദൗത്യമാണ് ഡിജികേരളം. അലനല്ലൂര്‍ പഞ്ചായത്ത് സെ ക്രട്ടറി ഡി. രതീഷ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് സി.പി മുഹമ്മദ് അധ്യ ക്ഷനായി. ഡിജി കേരളം റിസോഴ്‌സ്‌പേഴ്‌സണ്‍ എം. ബിന്ദു പദ്ധതി വിശദീകരിച്ചു. അ ധ്യാപകരായ സി. നഫീസ, എ. സുനിത എന്നിവര്‍ സംസാരിച്ചു. ലിറ്റില്‍ കൈറ്റ്‌സ് വിദ്യാ ര്‍ഥികളായ നന്ദകിഷോര്‍, കെ.സി അഷ്താഫ്, ദില്‍ന ജസ്റ്റിന്‍, കെ.എസ് അനാമിക, ഫൈമ ഫിറോസ്, ഹാദി ഷസിന്‍, വളണ്ടിയര്‍ രജിസ്‌ട്രേഷനില്‍ പങ്കെടുത്തു.