പാലക്കയം : ഇടതുതോളില്‍ 200 കിലോയോളം ഭാരമുള്ള മരത്തടിയേന്തി പതറാത്ത ചു വടുകളോടെ അയാള്‍ ധീരമായി നടന്നുനീങ്ങിയപ്പോള്‍ കണ്ടുനിന്നവര്‍ കയ്യടിച്ചു. 81 മീ റ്ററും 60 സെന്റീമീറ്ററുമെന്ന ദൂരം താണ്ടിയെത്തി ആ വലിയതടിക്കഷ്ണം നിലത്തേക്കിട്ട തോടെ ആളുകള്‍ ആവേശത്താല്‍ ആര്‍പ്പുവിളിച്ചു. കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലയിലെ മുഹമ്മദ് കളത്തുംപടി (43) എന്ന മാനി തടിച്ചുമട് മത്സരത്തില്‍ വിജയിച്ച് പാലക്കയത്തി ന്റെ താരമായി.

പാലക്കയം കുടിയേറ്റം പ്ലാറ്റിനം ജൂബിലി കമ്മിറ്റിയാണ് മലയോര മഹോത്സ വത്തിന്റെ ഭാഗമായി ഓണാഘോഷപരിപാടി നടത്തിയത്. കുടിയേറ്റജനതയുടെ അധ്വാനവും കരു ത്തുമറിയിക്കുന്ന വേറിട്ട മത്സരം വേണമെന്ന ചിന്തയിലാണ് തടിച്ചുമടും മത്സരഇനമാ യത്. വടംവലി ഉള്‍പ്പടെ മറ്റ് മത്സരങ്ങളുമുണ്ടായിരുന്നു. ചുമടെടുക്കല്‍ മത്സരത്തില്‍ ആ റുപേരാണ് പങ്കെടുത്തത്. കുത്തിനിര്‍ത്തിയ തടി മത്സരാര്‍ഥിയുടെ തോളിലേക്ക് വെ ക്കാന്‍ കുറച്ചുപേര്‍ സഹായിക്കണം. ആഞ്ഞിലി മരത്തിന്റെ നാലരഅടി നീളമുള്ള പച്ച ത്തടികഷ്ണമാണിത്. ഇത്തരത്തില്‍ എല്ലാവരും അവരവരുടെ റൗണ്ടുകളില്‍ തടിയു മായി മുന്നോട്ടുനീങ്ങിയെങ്കിലും കൂടുതല്‍ ദൂരം താണ്ടിയത് മുഹമ്മദായിരുന്നു. 1501 രൂപ ഒന്നാം സമ്മാനമായി ലഭിച്ചു. പരിസരവാസികളായ ഷൗക്കത്തലി, അനൂപ് എന്നിവ ര്‍ 51 മീറ്റര്‍ ദൂരം താണ്ടി.

രണ്ട് പതിറ്റാണ്ടോളമായി മരപ്പണിയും ചുമടെടുക്കലുമായി കഴിയുന്ന തനിക്കിത് എളുപ്പ മായിരിക്കുമെന്ന് തടിക്കഷ്ണം കണ്ടപ്പോഴേ തോന്നിയെന്ന് മുഹമ്മദ് പറഞ്ഞു. ഇതിലും തൂക്കമുള്ള ചുമടുമായി കുന്നിറങ്ങിയും കയറിയും പോകുന്നവരാണ് താനുള്‍പ്പടെയു ള്ള തൊഴിലാളികള്‍. മത്സരപരിപാടികള്‍ കാണാന്‍ മാത്രമല്ല പങ്കെടുക്കടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂട്ടുകാര്‍ക്കൊപ്പമെത്തിയതെന്നും വിജയിച്ചതില്‍ സന്തോഷമേ റെയുണ്ടെന്നും മുഹമ്മദ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!