മണ്ണാര്‍ക്കാട് : കുന്തിപ്പുഴ കേന്ദ്രീകരിച്ചുള്ള ജലഅതോറിറ്റിയുടെ സമഗ്രശുദ്ധജല വിതരണ പദ്ധതി പമ്പ് ഹൗസില്‍ അറ്റകുറ്റപണികള്‍ തുടങ്ങി. പുഴയോരത്തുള്ള റോവാട്ടര്‍ കിണറില്‍ നിന്നും ചെളിയും മണലും നീക്കം ചെയ്യുന്ന പ്രവൃത്തിയണ് ഇന്നലെ രാവിലെ മുതല്‍ തൊഴിലാളികള്‍ ആരംഭിച്ചത്. ട്രാക്ടര്‍ എന്‍ജിനില്‍ ഘടിപ്പിച്ച ഹോസ് മുഖേനയാണ് ചെളിയും മണലും വെള്ളവും പുറത്തേക്കെത്തിക്കുന്നത്. മൂന്നുമീറ്ററോളം ഉയരത്തില്‍ അടിഞ്ഞുകൂടിയ നിലയിലാണ് ചെളിയും മണലുമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുമുഴുവന്‍ നീക്കംചെയ്ത് ജലവിതരണം സുഗ മമാക്കാന്‍ ചുരുങ്ങിയത് രണ്ടുദിവസമെങ്കിലും ആവശ്യമാണെന്നാണ് ഇന്നലെ ഉദ്യോ ഗസ്ഥര്‍ അറിയിച്ചത്.. ആഴ്ച്ചകള്‍ക്ക് മുന്‍പ് റോ വാട്ടര്‍ കിണറിലെ ചെളിയും മണലും നീക്കംചെയ്തത് നാലുദിവസമെടുത്തായിരുന്നു. കഴിഞ്ഞആഴ്ചയുണ്ടായ മലവെള്ള പ്പാച്ചിലില്‍ വന്‍തോ തില്‍ ചെളിയും മണലുമടിഞ്ഞതിനാല്‍ ജലവിതരണം തടസ്സ പെടുകയായിരുന്നു. മണ്ണര്‍ക്കാട്-തെങ്കര പ്രദേശത്തെ ഗുണഭോക്താക്കളാണ് ഇതോടെ പ്രതിസന്ധിയിലായത്. മൂന്നുദിവസമായിട്ടും അറ്റകുറ്റപ്പണികള്‍ തുടങ്ങാത്തതിനെ തിരെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.