പാലക്കാട് : ഉരുളെടുത്ത സ്വപ്നങ്ങളെ പുനര്ജീവിപ്പിക്കാന് എന്‍.എസ്.സി. ജില്ലാ കമ്മിറ്റിയുടെ പുസ്തക വണ്ടി കാംപെയിന് തുടങ്ങി.വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളെത്തിച്ച് നല്‍കുകയാണ് ലക്ഷ്യം. പാലക്കാട്ടെ സാവിത്രി ട്രേഡേഴ്സ് ഉടമ രാമചന്ദ്രനില്‍ നിന്നും ആദ്യസംഭാവന എന്‍. സി.പി. ജില്ലാ സെക്രട്ടറി ബാലസുബ്രഹ്മണ്യന് ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി നജീബ്, എന്‍.എസ്.സി. ജില്ലാ പ്രസിഡന്റ് പി.സി.ഇബ്രാഹിം ബാദുഷ, വൈസ് പ്രസിഡന്റ് മൃദുല്പ്രേം എന്നിവര്‍ പങ്കെടുത്തു. വയനാട്ടിലേക്കുള്ള പുസ്തകവണ്ടി നാളെ എന്‍.സി.പി. ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി ഫ്ലാഗ് ഓഫ് ചെയ്യുമെന്നും എന്‍.എസ്.സി. ജില്ലാ പ്രസിഡന്റ് പി.സി.ഇബ്രാഹിം ബാദുഷ അറിയിച്ചു.