അലനല്ലൂര്‍ : നിര്‍ദിഷ്ട മലയോര ഹൈവേയുടെ പാലക്കാട് ജില്ലയിലെ ആദ്യറീച്ച് നിര്‍മാ ണത്തിന് സാങ്കേതിക അനുമതി ലഭിച്ചതോടെ അധികൃതര്‍ പദ്ധതി ടെന്‍ഡര്‍ ചെയ്യുന്ന തിനുള്ള നടപടിക്രമങ്ങളാരംഭിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡ് സമര്‍പ്പിച്ച 91.4 കോടി യുടെ പദ്ധതിക്ക് ഈ മാസം ആദ്യവാരത്തിലാണ് കിഫ്ബി സാങ്കേതിക അനുമതി നല്‍ കിയത്. പദ്ധതി നിര്‍വഹണ രേഖകളും കെ.ആര്‍.എഫ്.ബി. സമര്‍പ്പിച്ചിട്ടുണ്ട്. കിഫ്ബി യില്‍ നിന്നുള്ള സംഘം പരിശോധന നടത്തിയശേഷം പദ്ധതി ടെന്‍ഡര്‍ ചെയ്യുമെന്നും ഇത് വൈകാതെ തന്നെയുണ്ടാകുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.

മലപ്പുറം ജില്ലാ അതിര്‍ത്തിയായ കാഞ്ഞിരംപാറ മുതല്‍ കുമരംപുത്തൂര്‍ ചുങ്കം വരെ 18.1 കിലോമീറ്റര്‍ വരുന്ന നിലവിലെ സംസ്ഥാന പാതയാണ് മലയോര ഹൈവേയായി വികസിപ്പിക്കുന്നത്. 12 മീറ്റര്‍ വീതിയില്‍ അഴുക്കുചാലോടു കൂടിയാണ് റോഡ് നിര്‍മി ക്കുക. അലനല്ലൂര്‍, കോട്ടോപ്പാടം ടൗണുകള്‍ക്ക് പുറമേ പ്രധാന ജംഗ്ഷനുകളായ ഭീമ നാട്, മേലേ അരിയൂര്‍ ഉള്‍പ്പടെ പത്തോളം ഇടങ്ങളില്‍ കൈവരികളോടു കൂടിയ നടപ്പാ തയുണ്ടാകും. യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും ബസ് ബേയും, കാത്തിരിപ്പ് കേന്ദ്രങ്ങളും ഒരുക്കും. സാധ്യമാകുന്ന സ്ഥലങ്ങളില്‍ വളവുകള്‍ നിവര്‍ത്തി സുഗമമായ ഗതാഗതം സാധ്യമാക്കുന്ന തരത്തിലാണ് റോഡ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങളാരംഭിച്ചത്. നവംബറില്‍ അലനല്ലൂരില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മൂന്ന് മാസം കൊണ്ട് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് കെ.ആര്‍. എഫ്.ബി. പ്രതിനിധികള്‍ അറിയിച്ചിരുന്നു. എന്നാല്‍ പുതുക്കി സമര്‍പ്പിച്ച എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി ലഭ്യമാകാന്‍ കാലതാമുണ്ടാവുകയും കൂടാതെ ലോക്സഭാ തെര ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലനിന്നതിനാല്‍ ഉദ്ദേശിച്ചസമയത്ത് പ്രവൃത്തികളാരംഭി ക്കാന്‍ കഴിഞ്ഞില്ല.

ജില്ലയില്‍ വിവിധ മലയോര മേഖലകളെ പ്രധാനപാതകളുമായി ബന്ധിപ്പിച്ചുള്ള മല യോരഹൈവേ പദ്ധതി അഞ്ചു റീച്ചുകളിലായി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ നിന്നും അലനല്ലൂര്‍ വഴി കുമരംപുത്തൂര്‍ ചുങ്കത്ത് പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെത്തിയാണ് ആദ്യറീച്ച് അവസാനിക്കുക. ഇവിടെ നി ന്നും താണാവ് വഴി പാലക്കാട് -തൃശ്ശൂര്‍ ഹൈവേയിലെത്തും. തുടര്‍ന്ന് പാറ -പൊള്ളാച്ചി റോഡ് വഴി ഗോപാലപുരത്തേക്കും എത്തിച്ചേരും. ഗോപാലപുരത്ത് നിന്നും കന്നിമാരി മേടുവരെയാണ് രണ്ടാം റീച്ച് നിര്‍മിക്കുക. കന്നിമാരി മേടില്‍ നിന്നും നെടുമണി വരെ മൂന്നാം റീച്ചും, പനങ്ങാട്ടിരിയില്‍ നിന്നും വിത്തനശ്ശേരി വരെ നാലാം റീച്ചും നിര്‍മി ക്കും. അയിനം പാടത്ത് നിന്നും വടക്കഞ്ചേരി തങ്കം ജംങ്ഷന്‍ വരെ അഞ്ചാം റീച്ചും നിര്‍മിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!