നിലമ്പൂര്‍: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ10 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് വയനാട്ടിലേക്ക് കൊണ്ട് പോയി. എല്ലാ മൃത ദേഹങ്ങളും ശരീര ഭാഗങ്ങളും മേപ്പാടി സി.എച്ച്.സിയിലേക്കാണ് മാറ്റുന്നത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ്മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ കയറ്റി തുടങ്ങിയത്. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് തിരിച്ചറിയാനുള്ള സൗകര്യം പരിഗണിച്ചാണ് എല്ലാ മൃതദേഹങ്ങളും ഉടന്‍ വയനാട്ടിലെത്തിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

പോസ്റ്റ്‌മോട്ട നടപടികള്‍ പൂര്‍ത്തീകരിച്ച മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഫ്രീസറില്‍ ആക്കിയാണ് കൊണ്ടു പോകുന്നത്. ഇതിന് ആവശ്യമുള്ള ആംബുലന്‍സുകളും ജില്ലാ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. മൃതദേഹങ്ങളുള്ള പത്ത് അംബുലന്‍സുകള്‍ ഒന്നിച്ചാ ണ് വയനാട്ടിലേക്ക് തിരിക്കുന്നത്.തുടര്‍ന്ന് ബാക്കിയുള്ളവും കൊണ്ടു പോകും. ഓരോ അംബുലന്‍സുകളിലും രണ്ടില്‍ കുറയാത്ത സന്നദ്ധ വളണ്ടിയര്‍മാര്‍ ഉണ്ടാകും. ഒരു സി ഐ, ഒരു എസ് ഐ ഉള്‍പ്പെടെയുള്ള പോലീസ് എസ്‌കോട്ട് വാഹനവും, പൈലറ്റ് വാഹനവും കൂടെ പോകുന്നുണ്ട്.

അതേ സമയം ഇന്ന് ഉച്ചക്ക് 12.30 വരെ 11 മൃതദേഹങ്ങളും 4 ശരീര ഭാഗങ്ങളുമാണ് ജില്ലാ ആശുപത്രിയിലെത്തിയത്.രണ്ട് ദിവസത്തിനുളളില്‍ 43 മൃതദേഹങ്ങളും 29 ശരീര ഭാഗ ങ്ങളും ലഭിച്ചു.. 3 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞതായി സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് കുട്ടികളുടെ മൃതദേഹം ഇന്നലെ രാത്രിയോടെ തന്നെ കൊണ്ടുപോയി.ഒരാളുടെ മൃത ദേഹവും കൊണ്ട് പോയി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!