കാഞ്ഞിരപ്പുഴ : കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. 97.50 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ ഇ്ന്ന് രാവിലെ ജലനിരപ്പ് 96 മീറ്ററെത്തി ലെത്തിയിരുന്നു. ഇതോടെയാണ് വൈകീട്ട് നാലോടെ മൂന്ന് ഷട്ടറുകളും 20 സെന്റീ മീറ്റര്‍വീതം ഉയര്‍ത്തിയത്. കഴിഞ്ഞവര്‍ഷം 92.55 മീറ്ററായിരുന്നു ഇതേ ദിവസത്തെ ജലനിരപ്പ്. ഈ വര്‍ഷം അത് മൂന്നര മീറ്ററായി വര്‍ധിച്ചു. ജലസേചനവകുപ്പ ്അസിസ്റ്റന്റ് എക്്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. അരുണ്‍ലാല്‍, അസി. എന്‍ജിനീയര്‍ ജെ. അജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തിയത്. ഇതിന് മുന്നോടിയായി പ്രത്യേക അലാറം മുഴക്കി ജനങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മൂന്ന് ഷട്ടറുകള്‍ ആദ്യം അഞ്ച് സെന്റിമീറ്ററും തുടര്‍ന്ന് 15 ഉം 20 സെന്റീ മീറ്ററുമായി ഷട്ടറുകള്‍ തുറന്നത്. ഷട്ടറുകള്‍ തുറക്കുന്നതുകാണാനും ചിത്രം പകര്‍ ത്താനുമായി ഉദ്യാനത്തിനരികിലും പുഴപ്പാലത്തിലും ആളുകളെത്തിയിരുന്നു. ജല നിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യമായാണ്് ഷട്ടറുകള്‍ തുറന്നത്. അണ ക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്.ബുധനാഴ്ചയാണ് ഷട്ടറുകള്‍ തുറക്കുന്നതെന്ന് അറിയിച്ചിരുന്നെങ്കിലും ജലനിരപ്പ് വീണ്ടും പരമാവധി സംഭരണശേഷിയിലേക്കടുത്തതോടെ ഇന്ന് തന്നെ തുറക്കാന്‍ തീരുമാനിക്കുകയായി രുന്നു. പുഴയുടെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്. ജൂണ്‍ ആദ്യം തന്നെ മഴയെത്തിയിരുന്നുവെങ്കിലും കാര്യമായി ലഭിച്ചിരുന്നില്ല. മൂന്നാഴ്ചക്കി ടെയാണ് ഭേദപ്പെട്ട മഴ ലഭിച്ചത്.