ഒറ്റപ്പാലം : ഒഴുക്കില്‍പെട്ട 79കാരി രക്ഷപ്പെടാനായി മരക്കൊമ്പില്‍ പിടിച്ചുനിന്നത് 10 മണിക്കൂര്‍. ഒറ്റപ്പാലം സൗത്ത് പനമണ്ണ പൂക്കാട്ടുകുര്‍ശ്ശി ചന്ദ്രമതിയാണ് മനക്കരുത്ത് കൊണ്ട് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ ആറിന് അപകടത്തില്‍പെട്ട ഇവരെ വൈകിട്ട് നാലുമണിയോടെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. കര്‍ക്കിടകമാസാരംഭമായതിനാ ല്‍ മുങ്ങികുളിക്കാന്‍ വേണ്ടിയാണ് ചന്ദ്രമതി വീടിന് സമീപത്തെ തോട്ടിലേക്ക് പോയത്. നല്ല ഒവു്കുണ്ടായിരുന്ന തോട്ടില്‍ പെട്ടെന്ന് വഴുതിവീഴുകയും ഒഴുക്കില്‍പെടുകയു മായിരുന്നു. നീന്താനറിയുമായിരുന്ന ചന്ദ്രമതി കുറച്ചുദൂരം ഒഴുകിയെങ്കിലും തോട്ടിലേ ക്ക് ചാഞ്ഞുനിന്നിരുന്ന മരക്കൊമ്പില്‍ പിടിച്ചു. ഒപ്പം അടിയില്‍ ചവിട്ടിനില്‍ക്കാനു മായി. പക്ഷേ തനിച്ച് കരയിലേക്ക് എത്താന്‍ കഴിയാത്തവിധം തോട്ടില്‍ വെള്ളം ഉയര്‍ ന്നിരുന്നു. ഈ സമയം ബന്ധുക്കളും നാട്ടുകാരും ചന്ദ്രമതിയെ തിരയുകയായിരുന്നു. കാണാതായി എന്ന് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തോട്ടിലേ ക്കാണ് പോയതെന്ന് ബന്ധുക്കള്‍ അറിഞ്ഞിരുന്നില്ല. വൈകിട്ട് 3.45ഓടെയാണ് നാട്ടുകാര്‍ ചന്ദ്രമതിയെ കണ്ടെത്തിയത്. ഈ സമയം തോട് കരകവിഞ്ഞിരുന്നു. നലുമണിയോടെ കയറുകെട്ടി നാട്ടുകാര്‍ തോട്ടിലിറങ്ങി ഇവരെ കരക്കെത്തിച്ചു. ചന്ദ്രമതിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.