മണ്ണാര്‍ക്കാട് : താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്ന സ്‌കോള്‍ – കേരള മുഖേനയുള്ള ഹയര്‍ സെക്കന്‍ഡറി 2024-25 ബാച്ചിലേക്ക് ഓപ്പണ്‍ റെഗുലര്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍, സ്‌പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് കകക) വിഭാഗങ്ങളിലേക്കുള്ള ഒന്നാം വര്‍ഷ പ്രവേശനം പുനരാരംഭിച്ചു. പിഴ കൂടാതെ ജൂലൈ 31 വരെയും, 60 രൂപ പിഴയോടെ ആഗസ്റ്റ് 16 വരെ യും ഫീസടച്ച് www.scolekerala.org വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫീസ് വിവര ങ്ങളും, രജിസ്‌ട്രേഷനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും പ്രോസ്‌പെക്ടസും സ്‌കോള്‍ കേരള യുടെ വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ അതത് ജില്ലാകേന്ദ്രങ്ങ ളില്‍ നേരിട്ടോ, സ്പീഡ് / രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ അയച്ചു കൊടുക്കണം. ജില്ലാ കേന്ദ്രങ്ങളുടെ മേല്‍വിലാസം സ്‌കോള്‍ – കേരള വെബ്‌സൈറ്റിലുണ്ട്. സംസ്ഥാന ഓഫീസില്‍ അപേക്ഷകള്‍ സ്വീകരിക്കില്ല. അന്വേഷണങ്ങള്‍ക്ക് : 0471-2342950, 2342271, 2342369.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!