പാലക്കാട് : പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പരാതികളില്‍ രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിട്ടും പാലിക്കാത്ത സന്ദര്‍ഭങ്ങളില്‍ പിഴ ഈടാക്കാന്‍ ജില്ലാ പൊതുജനാരോഗ്യ സമിതി തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന ജില്ലാ പൊതുജനാരോഗ്യ സമിതിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. കേരള പൊതുജനാ രോഗ്യ ആക്ട് 2023 പ്രകാരം രൂപീകരിച്ച സമിതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും ജില്ലാ കലക്ടര്‍ ഉപാധ്യക്ഷനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) മെമ്പേഴ്സ് സെക്രട്ടറിയുമാകും. പാലക്കാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഭാരതീയ ചികിത്സ), ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോപ്പ തി), തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റ ന്റ് കമ്മീഷണര്‍, പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, ക്ഷീര വികസന വകുപ്പ് ജില്ല ഓഫീസര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്.

ജില്ലാ പൊതുജനാരോഗ്യസമിതി മൂന്നു മാസത്തില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തും. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഏത് പ്രശ്നത്തിലും ജന ങ്ങള്‍ക്ക് സമിതി മുമ്പാകെ പരാതി നല്‍കാം. പരാതികള്‍ പ്രാദേശിക പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍മാര്‍ പരിശോധിച്ച് നടപടി എടുക്കും. മൂഷിക വര്‍ഗ്ഗത്തിനെയും നായ്ക്കളെ യും മറ്റു മൃഗങ്ങളെയും ആകര്‍ഷിക്കുന്ന വിധത്തില്‍ പരിസരത്ത് മാലിന്യങ്ങള്‍ തള്ളു ക, കാടും മറ്റും വളരുവാന്‍ അനുവദിക്കുക, വളര്‍ത്തുനായ്ക്കള്‍ക്കും വളര്‍ത്തുപൂച്ചകള്‍ ക്കും പേവിഷബാധയ്ക്കെതിരെ കൃത്യമായി വാക്സിനേഷന്‍ ചെയ്യാതിരിക്കുക, വീടി ന്റെയും സ്ഥാപനത്തിന്റെയും ഉള്ളിലോ പരിസരത്തോ കൊതുകിന്റെ പ്രജനനം കാണപ്പെടുക, പ്രജനനത്തെ കാരണമാകുന്ന തരത്തില്‍ വെള്ളം കെട്ടിനില്‍ക്കുക, തോട്ടങ്ങളിലെ ചിരട്ടകള്‍, പാളകള്‍ തുടങ്ങിയവയില്‍ കൊതുക് വളരുന്ന സാഹചര്യം, മതിയായ ശുചിത്വം/ശാസ്ത്രീയമായ മാലിന്യനിര്‍മാര്‍ജന സംവിധാനം/സുരക്ഷിത കുടിവെള്ളം/മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കാതെ ഹോസ്റ്റല്‍/പേയിങ്ങ് ഗസ്റ്റ് സൗകര്യങ്ങള്‍/മറ്റു പൊതുതാമസ ഇടങ്ങള്‍ എന്നിവ നടത്തുന്നത് തുടങ്ങിയ കാര്യങ്ങള്‍ പൊതുജനാരോഗ്യ നിയമപ്രകാരം കുറ്റകരമാണ്. 2000 മുതല്‍ 50,000 രൂപ വരെ പിഴ ഈടാക്കാന്‍ നിയമം നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. പിഴ അടച്ചശേഷം കുറ്റം ആവര്‍ത്തിക്കുകയും നിശ്ചിത കാലയളവിനുള്ളില്‍ പിഴ അടക്കാതിരിക്കുകയും ചെയ്താല്‍ കോടതി മുമ്പാകെയുള്ള നിയമനടപടികള്‍ നേരിടേണ്ടി വരും.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അധ്യക്ഷയായി. പൊതു ജനാരോഗ്യത്തിന് ഏകാരോഗ്യം എന്ന സമീപനം സ്വീകരിച്ച് 12 അധ്യായങ്ങളില്‍ പ്രതി പാദിച്ചിട്ടുള്ള 82 വകുപ്പുകളെ കുറിച്ച് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.ഗീതു മരിയ ജോസഫ് വിശദീകരിച്ചു. ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.ടി.വി. റോഷ്, ടെക്നിക്കല്‍ അസിസ്റ്റന്റ് പി.ബൈജുകുമാര്‍, ജില്ല വെക്ടര്‍ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ കെ.ആര്‍.ദാമോദരന്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് സി.രാമന്‍കുട്ടി, എപ്പിഡമിയോളജിസ്റ്റ് ഡോ.പി.എച്ച്.അഞ്ജിത തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!