മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാങ്ങോട് പട്ടികവര്‍ഗ ഗ്രാമത്തില്‍ ‘ആവാ സമധുരം’ പദ്ധതിക്ക് തുടക്കമിട്ട് വനംവകുപ്പ്. പഴയഗ്രാമത്തിലെ തണലും ഫലങ്ങളും പുനരധിവാസ സ്ഥലത്തും ഒരുക്കുകയാണ് ലക്ഷ്യം. വനമഹോത്സവം പരിപാടിയുടെ ഭാഗമായി മണ്ണാര്‍ക്കാട് വനവികസന ഏജന്‍സി, മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷന്‍, ആന മൂളി വനസംരക്ഷണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നട പ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി വീടുകളുടെ പരിസരത്ത് ഇന്ന് മൂവാണ്ടന്‍മാവിന്റെ തൈകള്‍ നട്ടു. കൃത്യമായി പരിപാലിക്കാന്‍ ഗ്രാമവാസികള്‍ക്ക് നിര്‍ദേശം നല്‍കിയതി നൊപ്പം മികച്ചപരിപാലനം നടത്തുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുമെ ന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ജിയോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ വാസയോഗ്യ മല്ലെന്ന് കണ്ടെത്തിയ പാമ്പന്‍തോട് പട്ടികവര്‍ഗ ഗ്രാമത്തില്‍ താമസിച്ചിരുന്നവരെയാണ് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാങ്ങോടില്‍ പുനരധിവസിപ്പിച്ചത്. പുതി യ സ്ഥലത്തെ വേനല്‍ക്കാലജീവിതം പ്രയാസകരമായിരുന്നു. ചൂട് കാരണം താമസം ബുദ്ധിമുട്ടിലാകുമ്പോള്‍ ഇവര്‍ മലകയറി പഴയഗ്രാമത്തിലേക്ക് പോകുന്ന പ്രവ ത ശ്രദ്ധ യില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വനംവകുപ്പിന്റെ ഇടപെടല്‍.
വനാശ്രിത സമൂഹത്തിന്റെ ആവാസവ്യവസ്ഥ പുനര്‍നിര്‍മിച്ച് പരിഹാരം കാണാനാണ് അധികൃതരുടെ ശ്രമം. മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍ ഉദ്ഘാടനം ചെ യ്തു. ഗ്രാമ പഞ്ചായത്ത് അംഗം ഷിബി കുര്യന്‍ അധ്യക്ഷനായി. മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേ ഷന്‍ ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എന്‍.പുരുഷോത്തമന്‍, ആനമൂളി വനസംര ക്ഷണ സമിതി സെക്രട്ടറി എം.മൊഹമ്മദ് സുബൈര്‍, ബി.എഫ്.ഒമാരായ കെ.ബി. വിവേ ക്, കെ.എസ്.സന്ധ്യ, കെ.കീപ്തി, എസ്.എല്‍.ഷിന്റോ, കെ.അജീഷ, വി.എസ്.എസ്. എക് സിക്യുട്ടീവ് അംഗം പ്രിയ എന്നിവര്‍ പങ്കെടുത്തു.