കുമരംപുത്തൂര്‍ : കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബ്ബ് ലയണ്‍ വര്‍ഷത്തിന് തുടക്കം കുറിച്ചു. വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സാഹിത്യകാരന്‍ കെപിഎസ് പയ്യനെ ടം നിര്‍വ്വഹിച്ചു. വട്ടമ്പലം ആരോഗ്യകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് മുജീബ് മല്ലിയില്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഹരിദാസന്‍, രുഗ്മ ണി, ലയണ്‍സ് ക്ലബ് സോണല്‍ ചെയര്‍മാന്‍ ബാബു മൈക്രോടെക്, അലനല്ലൂര്‍ ലയണ്‍സ് ക്ലബ് ഭാരവാഹി അസീസ്, കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബ്് ചാര്‍ട്ടേഡ് പ്രസിഡന്റ് ദേവദാസ്, ഭാരവാഹികളായ അനസ്, പ്രവീണ്‍, വൈശാഖ്, രവിചന്ദ്രന്‍, സാജു ജേക്കബ്, പ്രസാദ് മാസ്റ്റര്‍, സുരേഷ് ബാബു, ശിവദാസ്, മണികണ്ഠന്‍, സി്ദ്ധിക്ക്, മുരളി എന്നിവര്‍ പങ്കെടുത്തു. കുമരംപുത്തൂര്‍ എ.യു.പി. സ്‌കൂളില്‍ ലയണ്‍സ് ക്ലബ് നിര്‍മിച്ചുനല്‍കിയ കറിവേപ്പില തോട്ടത്തിന്റെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ വിജയലക്ഷ്മി, ഡോക്ടര്‍ രേണു എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി, സ്‌കൂള്‍ പ്രധാന അധ്യാപിക സുധ ടീച്ചര്‍, സിദ്ധിക്ക് മച്ചിങ്ങല്‍, ലയണ്‍സ് ക്ലബ് സെക്രട്ടറി സുരേഷ്, ട്രഷറര്‍ നിഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!