കാരാകുര്‍ശ്ശി:ജൈവ നെല്‍കൃഷി പ്രോത്സാഹിപ്പിക്കുക യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുകയെന്നീ ലക്ഷ്യങ്ങളുമായി മുസ്ലീം യൂത്ത് ലീഗ് കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ ജൈവനെല്‍കൃഷിയുമായി പാടത്തിറങ്ങി.വലിയട്ട കുമ്പ്‌ളാങ്കളം പാടശേഖരത്തില്‍ ഒരു ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് നെല്‍കൃഷിയിറക്കുന്നത്.രണ്ടാം വിള ഞാറ് നടീല്‍ പ്രവര്‍ത്തകര്‍ ഉത്സവമാക്കി.മണ്ഡലം ജനറല്‍ സെക്രട്ടറി സലാം തറയില്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് റിയാസ് നാലകത്ത് അധ്യക്ഷത വഹിച്ചു.അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ യൂസഫ്. പാടശേഖര കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണന്‍,കാസിം കോലാനി എന്നിവര്‍ സംസാരിച്ചു.ഹുസൈന്‍ കാഞ്ഞിരപ്പുഴ, ഇത്തപ്പ, മുസ്തഫ മുണ്ടപോക്ക്, ഹക്കീംമനക്ക ക്കത്തൊടി, ആബിദ് കല്ലടി, ഫാസില്‍, അനീസ്, ആഷിക്ക്, അരിയാനി മൂസ, ബക്കര്‍,, നാസര്‍, വൈറ്റ് കാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.പ്രളയം ഒരു പരിധി വരെ തടയാനും ജലക്ഷാമം പരിഹരിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം യുവാക്കളില്‍ മാനസിക പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതിനും നെല്‍കൃഷി പദ്ധതി ഗുണം ചെയ്യുമെന്ന് നേതാക്കള്‍ പറഞ്ഞു.നടീല്‍ ഉത്സവങ്ങള്‍ പഞ്ചായത്ത് ശാഖാതലങ്ങളിലേക്ക് വ്യാപിപ്പിക്കാനും ശാഖാ തലങ്ങളില്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ യുവാക്കളെ സംഘടിപ്പിച്ച് പാടശേഖര കമ്മിറ്റികള്‍ രൂപീകരിച്ച് നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പിലാക്കാനും കമ്മിറ്റി തീരുമാനിച്ചു.