മണ്ണാര്‍ക്കാട് : എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ വി ദ്യാര്‍ഥികളെ മണ്ണാര്‍ക്കാട് ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യുട്ടേഴ്സ് ആദരിച്ചു. ഇമേജ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നടന്ന അനുമോദന സമ്മേളനം എന്‍.ഷംസുദ്ദീന് എം. എല്‍.എ. ഉദ്ഘാടനം ചെയ്തു. 300ഓളം വിദ്യാര്‍ഥികള്‍ക്ക് മൊമെന്റോ വിതരണം ചെ യ്തു.നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായിരുന്നു.
ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യൂട്ടേഴ്സ് മണ്ണാര്‍ക്കാട് ഷോറൂം മാനേജര്‍മാരായ സിറാജുദ്ദീന്, ഷംസുദ്ദീന്, അസിസ്റ്റന്റ് മാനേജര്‍മാരായ ജിഷ്ണു,മനീഷ്, ഹെഡ് ഷിബിലി, ഹിരണ്‍, സര്‍വീസ് മാനേജര്‍ ബൈജു, നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാന അധ്യാപിക കെ.എം. സൗദത്ത് സലിം, മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാന അധ്യാപിക അയിഷാബി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ, സെക്രട്ടറി സജി ജനത, ഗിരീഷ് ഗുപ്ത തുടങ്ങിയവര്‍ പങ്കെടുത്തു.