മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പള്ളിക്കുന്നില്‍ യുവതി മരിച്ചു. പേവിഷബാധയേറ്റാണോ മരണം എന്ന് സംശയിക്കുന്നു. ചേരിങ്ങല്‍ വീട്ടില്‍ ഉസ്മാന്റെ ഭാര്യ റംലത്ത് (45) ആണ് മരിച്ചത്. രണ്ട് മാസം മുമ്പ് വളര്‍ത്തുനായയില്‍ നിന്നും ഇവരുടെ ശരീരത്തില്‍ പോറലേ റ്റിരുന്നു. ശാരീരിക അവശതയെ തുടര്‍ന്ന് രണ്ട് ദിവസംമുമ്പ് ഇവര്‍ വട്ടമ്പലത്തെ സ്വകാ ര്യ ആശുപത്രിയിലും തുടര്‍ന്ന് അട്ടപ്പാടി ട്രൈബല്‍ സ്‌പെഷ്യാ ലിറ്റി ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ട്രൈബല്‍ സ്‌പെ ഷ്യാലിറ്റി ആശുപത്രിയില്‍ ജില്ലാ ആശുപത്രി യിലേക്കും പിന്നീട്  തൃശ്ശൂ ര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും റഫര്‍ ചെയ്തിരു ന്നു. പുലര്‍ ച്ചെയോടെ ഭര്‍ത്താവിനൊപ്പം വീട്ടിലെത്തിയ റംലത്തിനെ ഇന്ന്‌രാവിലെയാ ണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള ചികി ത്സാസംബന്ധിയായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചാ ലെ മരണം പേവിഷബാധയേറ്റതാണോ യെന്നതില്‍ കൂടുതല്‍ വ്യക്തത വരുത്താനാകൂവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. അതേ സമയം മരണത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ജില്ലാ ഓഫിസില്‍ നിന്നുള്ള നിര്‍ദേശാനുസരണം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയുടെ വീട്ടിലെ ത്തി സ്ഥിതിഗതികള്‍ വിലയി രുത്തി. മരിച്ചയുവതിയുമായി ഇടപഴകി യവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. ഇന്ന് പ്രദേശത്ത് വിശദ മായ നിരീക്ഷണം നടത്തുമെന്നും മേല്‍നടപടികള്‍ സ്വീകരിക്കു മെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!