മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ അണക്കെട്ട് പുനുദ്ധാരണ പദ്ധതിയില്‍ രണ്ടാംഘട്ട പ്രവൃ ത്തികള്‍ തുടങ്ങി. ഉദ്യാനത്തോട് ചേര്‍ന്ന ഗ്യാലറിയിലേക്ക് കട്ട വിരിച്ച് റോഡ് നിര്‍മി ക്കുന്ന പ്രവൃത്തികളാണ് നടക്കുന്നത്. കര്‍ണാടകയിലെ ബാലാജി കണ്‍സ്ട്രക്ഷന്‍ കമ്പ നിയാണ് കരാറെടുത്തിരിക്കുന്നത്. 18 മാസമാണ് കാലാവധി. രണ്ടാം ഘട്ടത്തിനായി ലോ ക ബാങ്കില്‍ നിന്നുള്ള 6.37 കോടി രൂപയാണ് വിനിയോഗിക്കുന്നത്.
ബസ് സ്റ്റാന്‍ഡ്, ചെക് ഡാമിന് ഇരുവശത്തും നടപ്പാത, കണ്‍ട്രോള്‍ റൂം, ജല അതോറിറ്റി ക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നതിന് സ്ഥിരം സംവിധാനം, ഡാമിന്റെ മണ്ണ് അണയില്‍ കുറച്ച് ഭാഗം പപുല്ല് വെച്ചുപിടിപ്പിക്കല്‍, അണക്കെട്ടും പരിസരവും സംരക്ഷിക്കുന്നതി നുള്ള പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍, റിസര്‍വോയര്‍ സ്ഥലത്ത് വേലി, ചുറ്റും അതിര്‍ ത്തികല്ലുകള്‍ സ്ഥാപിക്കല്‍, വൃഷ്ടിപ്രദേശം പുനര്‍നിര്‍ണയിക്കല്‍, വാച്ച് ടവര്‍, ചെക്ഡാമി ന് താഴെ പുഴയ്ക്ക് കുറുകെ ചപ്പാത്ത് പാലം പൊളിച്ച് പുതിയ പാലം നിര്‍മിക്കല്‍ തുട ങ്ങിയവയാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
നിലവില്‍ കാഞ്ഞിരപ്പുഴയില്‍ ബസ് സ്റ്റാന്‍ഡിന്റെ അപര്യാപ്തത നിലനില്‍ക്കുന്നുണ്ട്. രണ്ടാംഘട്ട പദ്ധതിയില്‍ ബസ് സ്റ്റാന്‍ഡും ഉള്‍പ്പെട്ടത് നാടിന് ഏറെ പ്രതീക്ഷയുണര്‍ത്തി യിട്ടുണ്ട്. ബസ് നിര്‍ത്തിയിടുന്നതിനുള്ള സൗകര്യവും പൊതുശുചിമുറിയുമാണ് നിര്‍മി ക്കുക. ആകെ 15 കോടി രൂപയുടെ നവീകരണ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭി ച്ചിട്ടുള്ളത്. ഇതില്‍ കരാര്‍ നടപടികള്‍ പൂര്‍ത്തിയായത് പ്രകാരം ആറ് കോടിയുടെ പ്രവൃ ത്തികള്‍ ആരംഭി്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ 20 കോടിയോളം രൂപയുടെ നവീക രണപ്രവൃത്തികള്‍ നടത്തിയിരുന്നു. അണക്കെട്ട് പുനരുദ്ധാരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കപ്പെടുന്നതിനൊപ്പം അണക്കെട്ടിന്റെ സുരക്ഷിതത്വവും മെച്ചപ്പെടുമെന്നാണ് വിലയിരുത്തല്‍.
