പാലക്കാട് : ഗവ.വിക്ടോറിയ കോളജിന് സമീപം ദേശീയപാതയില്‍ പറക്കുന്നത്ത് പൈപ്പ് ലൈന്‍ കണക്ഷന്‍ നല്‍കുന്നതിനായി ജല അതോറിറ്റി കുഴിച്ച കുഴിയില്‍ വീണു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. വാഹനം ലഭിക്കാത്തതിനാല്‍ ആശുപത്രിയിലെത്തി ക്കാനും വൈകി. വടക്കന്തറ മനയ്ക്കല്‍ത്തൊടി സുകന്യ നിവാസില്‍ സുധാകരന്‍ (65) ആണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് ഏഴരയോടൊയിരുന്നു അപകടം. സ്‌കൂട്ടര്‍ കുഴിയില്‍ ചാടിയപ്പോള്‍ തെരിച്ചുവീണ പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം ലഭിക്കാ തെ 10 മിനിറ്റിലേറെ റോഡില്‍ കിടത്തേണ്ടി വന്നു. പിന്നീട് അുതവഴി വന്ന ഓട്ടോറിക്ഷ യിലാണ് ജില്ലാആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധാകരനെ ജില്ലാ ആശുപത്രിയില്‍ നിന്നും വിദഗ്ദ്ധ ചികിത്സക്കായി തൃശ്ശൂര്‍ മെഡി ക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു വിദഗ്ദ്ധ ചികിത്സക്കായി തൃശ്ശൂര്‍ മെഡി ക്കല്‍ കോളജ് ആശു പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഗവ. വിക്ടോറിയ കോളജിലെ പുതിയ കെട്ടിടത്തിലേക്ക് ശുദ്ധജല കണക്ഷന്‍ എടുക്കാനാ ണ് ദേശീയപാ തയുടെ വശം വെട്ടിപ്പൊളിച്ചത്. മൂന്ന് മാസമായിട്ടും കുഴി നികത്തിയിട്ടില്ല. മുന്നറിയി പ്പു സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. ക്ഷേത്രങ്ങളിലും മറ്റും മരത്തില്‍ കൊത്തുപണി നടത്തുന്നതില്‍ വിദഗ്ദ്ധനാണ് സുധാകരന്‍.