തച്ചനാട്ടുകര: ചുട്ടുപൊള്ളുന്ന ഇത്തവണത്തെ അവധിക്കാലം മുറിയംകണ്ണിപ്പുഴയിലെ കുളിര്‍ വെള്ളത്തില്‍ നീന്തല്‍പഠിച്ച് അവിസ്മരണയീയമാക്കിയിരിക്കുകയാണ് തച്ചനാ ട്ടുകരയിലെ കുട്ടികള്‍. തച്ചനാട്ടുകര ഗ്രാമ പഞ്ചായത്താണ് അവധിക്കാലം പ്രയോജന പ്രദമാക്കാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീംമാസ്റ്റര്‍ പ്രത്യേക താത്പര്യമെടുത്ത് സംഘടിപ്പിച്ച നീന്തല്‍പരിശീലനത്തിന് ചുക്കാന്‍ പിടിക്കുന്നത്. പ്രസിഡന്റും പരിശീലനത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിധികമായി മുറിയംകണ്ണിപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തി ക്കുന്ന റിവര്‍ഫ്രണ്ട്‌സ് സ്വിമ്മിംഗ് ക്ലബ് പ്രവര്‍ത്തകരാണ്. അടുത്ത കാലത്തായി തച്ചനാ ട്ടുകരയിലും പരിസരപ്രദേശങ്ങളിലും നടന്ന ദാരുണമായ മുങ്ങി മരണങ്ങളാണ് വിദ്യാ ര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുക എന്ന ആശയത്തിലേക്ക് ഗ്രാമ പഞ്ചായ ത്തിനെ എത്തിച്ചതെന്ന് പ്രസിഡന്റ് കെ.പി.എം.സലീം പറഞ്ഞു. ഗ്രാമ പഞ്ചായത്തിലെ എല്‍ പി,യു പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായാണ് പരിശീലനം നല്‍കുന്നത്. പഞ്ചായ ത്തിലെയും പരിസരപഞ്ചായത്തുകളിലെയും നിരവധി പേരാണ് ദിവസവും പുതുതായി പരിശീലനത്തിനെത്തി ച്ചേരുന്നത്.ഇതിനോടകം നൂറ്റി അമ്പതോളം പേര്‍ വിജയകര മായി പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരിശീലകരായ നാസര്‍ കൂരി, അസീസ് കൂരി, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ഇ.കെ ഷംസുദ്ധീന്‍, ഇ.കെ.റഷീദ്, ബാബു, അഷറഫ് ചിലമ്പുകാടന്‍ തുടങ്ങിയവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.
പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്ക് ശനിയാഴ്ച നടക്കുന്ന സമാപന ചടങ്ങില്‍ സര്‍ട്ടിഫി ക്കറ്റുകള്‍ വിതരണം ചെയ്യും.അഡ്വ.കെ പ്രേംകുമാര്‍ എം എല്‍ എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷന്‍ കെ പി എം സലീം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പാര്‍വ്വതി ഹരിദാസ്, കിംസ് അല്‍ഷിഫ വൈസ് ചെയര്‍മാന്‍ ഡോ.പി ഉണ്ണീന്‍, ജനപ്രതിനിധികള്‍ തുടങ്ങി യവര്‍ പങ്കെടുക്കും.