അലനല്ലൂര്‍: അലനല്ലൂരിലെ ജനജീവിതത്തിന്റെ ഭാഗമായ അലനല്ലൂര്‍ സര്‍വീസ് സഹക രണ ബാങ്കിന് വീണ്ടും പുരസ്‌കാരം. സഹകരണമേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് കേരള ബാങ്ക് നല്‍കുന്ന എക്‌സലന്‍സ് അവാര്‍ഡ് അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാ ങ്കിന് ലഭിച്ചു. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ വെച്ച് ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹിമാന്‍, സെക്രട്ടറി പി.ശ്രീനിവാസന്‍, ഡയറക്ടര്‍ ടി.രാജകൃഷ്ണന്‍ എന്നിവര്‍ കേര ളബാങ്ക് ഭാരവാഹികളില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ജനകീയ ബാങ്കിങ്ങിലൂടെ പാലക്കാട് ജില്ലയിലെ ക്ലാസ് വണ്‍ സൂപ്പര്‍ഗ്രേഡ് ബാങ്കായി വളര്‍ന്ന അലനല്ലൂര്‍ സഹകര ണ ബാങ്കിന് പ്രവര്‍ത്തനമികവിന് മുമ്പും ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചി ട്ടുണ്ട്.
എട്ടുപതിറ്റാണ്ടോളം നീളുന്ന സേവനപാരമ്പര്യമുള്ള ബാങ്ക് വൈവിധ്യമായ വായ്പാസേ വന പദ്ധതികളിലൂടെയാണ് സഹകരണമേഖലയില്‍ സംസ്ഥാനത്തെ ശ്രദ്ധേയസാന്നി ദ്ധ്യമാകുന്നത്. ലക്ഷക്കണക്കിന് ഇടപാടുകാരുണ്ട്. എടത്തനാട്ടുകര, കര്‍ക്കിടാംകുന്ന്, മാളിക്കുന്ന് എന്നിവടങ്ങളില്‍ ശാഖകളും അലനല്ലൂരില്‍ മെയിന്‍ ബ്രാഞ്ചും പ്രവര്‍ത്തി ക്കുന്നു. ഡെപ്പോസിറ്റി ഗ്യാരണ്ടി സ്‌കീമില്‍ ചേര്‍ന്ന സ്ഥാപനമായ അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശയാണ് ഉറപ്പാക്കുന്നത്. ഇതോടൊ പ്പം ഇന്‍ഷൂറന്‍സ് പരിരക്ഷയൊരുക്കിയുള്ള നിക്ഷേപപദ്ധതികളും ഇടപാടുകാര്‍ക്ക് മുതല്‍കൂട്ടാകുന്നു.
ഏറ്റവും വേഗത്തില്‍ വായ്പകള്‍ ലഭ്യമാക്കുന്നതോടൊപ്പം ലളിതമായ വ്യവസ്ഥകളില്‍ 25 ലക്ഷം രൂപ വരെ ബാങ്ക് വായ്പയായി അനുവദിക്കുന്നു. കൂടാതെ മെമ്പര്‍മാര്‍ക്ക് ലാഭ വിഹിതവും നല്‍കുന്നു. നെല്‍കൃഷിക്ക് പലിശ രഹിത വായ്പ, മുറ്റത്തെ മുല്ല കുടുംബശ്രീ ലോണുകള്‍, വിവിധതരം സലകള്‍, വിദേശത്ത് നിന്നും പണമയക്കാന്‍ വെസ്റ്റേണ്‍ യൂ ണിയന്‍ മണിട്രാന്‍സ്ഫര്‍, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി സൗകര്യം, ലോക്കര്‍ സൗകര്യം എന്നിവയെല്ലാമായാണ് അലനല്ലൂരിന് സാമ്പത്തിക തണലായി ബാങ്ക് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത്.
വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള കുട്ടികുടുക്ക പദ്ധതി ബാങ്കിന്റെ പ്രവര്‍ത്തനപരിധിയിലെ സ്‌കൂളുകളില്‍ സജീവമാണ്. ബാങ്കിങ് സേവനങ്ങള്‍ കൂടുതല്‍ പേരിലെത്തിക്കാന്‍ നിരവധി പദ്ധതികളും നടപ്പിലാക്കി വരു ന്നു. ആഗസ്റ്റ് മാസം മുതല്‍ തുടങ്ങിയ മിസ്‌കോളിലൂടെ ബാങ്കിങ് സേവനം വീട്ടിലെ ത്തിക്കുന്ന പദ്ധതി ഇതിനകം ജനശ്രദ്ധപിടിച്ചുപറ്റി.ആഗസ്റ്റ് മാസം മുതല്‍ തുടങ്ങിയ സൗജന്യഗ്രാമീണ സ്വയംതൊഴില്‍ പദ്ധതി നിരവധി യുവതിയുവാക്കള്‍ക്ക് പ്രതീക്ഷയാ യി മാറികഴിഞ്ഞു. ബാങ്കിംഗ് ഇതരമേഖലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ബാങ്ക് നടത്തുന്നത്.നീതി മെഡിക്കല്‍സ്, നീതിലാബ്, ആംബുലന്‍സ് സര്‍വീസ്, ജൈവ പച്ചക്കറി കട തുടങ്ങി ഒട്ടോറെ ബാങ്കിതര ഇടപാടുകളും ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നുണ്ട്.