മണ്ണാര്‍ക്കാട് : സേവ് മണ്ണാര്‍ക്കാട് ചാരിറ്റബിള്‍ ട്രസ്റ്റും അമാന ബെസ്റ്റ് ലൈഡ് സൊസൈ റ്റിയും സംയുക്തമായി കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ഡയാലിസിസ് സെ ന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ വൃക്കരോഗ നിര്‍ണയവും ബോധവല്‍ക്കരണ വും നടത്തി. മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്‌കൂളില്‍ നടന്ന ക്യാംപില്‍ 240ഓളം പേര്‍ പ ങ്കെടുത്തു. നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലെയും കൗണ്‍സിലര്‍മാരുടെ പിന്തു ണയോടെയാണ് ക്യാംപിലേക്ക് ആളുകളെ പങ്കെടുപ്പിച്ചത്. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സേവ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍മാരായ കെ.മന്‍സൂര്‍, ഷഫീക്ക് റഹ്മാന്‍, ഹംസ കുറുവണ്ണ, ഷമീര്‍ വേളക്കാടന്‍, റജീന, സിന്ധു, യുസുഫ് ഹാജി, കയറുന്നിസ, കദീജ, സേവ് രക്ഷാധികാരികളായ ടി.കെ അബൂബക്കര്‍ ബാവി, ബഷീര്‍ കുറുവണ്ണ, കെ.വി അബ്ദുല്‍ റഹ്മാന്‍, ഭാരവാഹികളായ പി.നഷീദ്, കൃഷ്ണകുമാര്‍, കോര്‍ഡിനേറ്റര്‍ ഷൗക്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!