മണ്ണാര്‍ക്കാട് : സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടത്തുന്ന പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യത, പച്ച മലയാളം കോഴ്‌സുകളിലേക്ക് 31 വരെ അപേക്ഷിക്കാം. പത്ത്, ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്‌സുകളിലേക്ക് 50 രൂപ ഫൈനോടെയാണ് അപേക്ഷിക്കാന്‍ അവസരം. 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പത്താംതരം തുല്യതക്കും 22 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്‌സിലേക്കും അപേക്ഷി ക്കാം. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളില്‍ ഹയര്‍സെക്കന്ററി തുല്യതക്ക് രജിസ്റ്റര്‍ ചെയ്യാം. പത്താംതരം തുല്യതക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഏഴാം ക്ലാസ്സ് യോഗ്യത ഉണ്ടാ യിരിക്കണം. പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍സെക്കന്‍ഡറി തുല്യതക്കും പച്ചമല യാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്കും അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാമിഷന്‍ വികസന, തുടര്‍ വിദ്യാ പ്രേരകുമായി ബന്ധപ്പെടാം. www.literacymissionkerala.org ല്‍ പച്ചമലയാളം കോഴ്‌സി ലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. തുല്യത പഠിതാക്കള്‍ക്ക് ഒണ്‍ലൈന്‍ രജിസ്‌ ട്രേഷന്‍ www.ecms.keltron.in ലും ചെയ്യാവുന്നതാണെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ : 0491 2505179.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!