മണ്ണാര്‍ക്കാട് : വ്രതവിശുദ്ധിയുടെ ആത്മചൈതന്യവുമായി വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ആത്മനിയന്ത്രണത്തിലൂടെ മനസും ശരീരവും ധന്യമാക്കി യ നിര്‍വൃതിയിലാണ് വിശ്വാസി സമൂഹം ചെറിയപെരുന്നാളിനെ വരവേല്‍ക്കുന്നത്. തക്ബീര്‍ ധ്വനികള്‍ ഉരുവിട്ടും പരസ്പരം ആശ്ലേഷിച്ചും ആശംസകള്‍ നേര്‍ന്നും പെരു ന്നാള്‍ സ്‌നേഹം കൈമാറി. ചെറിയപെരുന്നാള്‍ മൊഞ്ചിലാണ് നാടെങ്ങും. പുത്തന്‍ ഉടുപ്പണിഞ്ഞും മൈലാഞ്ചിയിട്ടും ആഘോഷത്തിന് മാറ്റ് കൂട്ടി. താലൂക്കിന്റെ വിവിധ ഇടങ്ങളില്‍ നടന്ന ഈദ്ഗാഹില്‍ നിരവധി വിശ്വാസികള്‍ പങ്കെ ടുത്തു.
