അഗളി : ഷോളയൂര്‍ കോഴിക്കൂടത്ത് ചാരായം വാറ്റിയതിന് എക്സൈസിനെ അറിയിച്ച യാള്‍ക്ക് വെട്ടേറ്റു. കോഴിക്കൂടം കറുകപ്പള്ളിയില്‍ മാത്യു തോമസിനാണ് (46) മുഖത്ത് വെട്ടേറ്റത്. ഷോളയൂര്‍ ഊത്തുക്കുഴിയില്‍ ജോബിയാണ് (42) മടവാളുകൊണ്ട് വെട്ടിയത്. ഞായറാഴ്ച രാത്രി 8.30നാണ് സംഭവം. മാത്യു തോമസ് വീട്ടില്‍ ടിവി കണ്ടുകൊണ്ടിരി ക്കുമ്പോള് വീട്ടിലേക്ക് കയറി വന്ന ജോബി മടവാളുപയോഗിച്ച് മാത്യുവിന്റെ മുഖത്ത് വെട്ടുകയായിരുന്നു. ജോബി ചാരായം വാറ്റിയത് എക്സൈസിനെ മാത്യു അറിയിച്ച തിലുള്ള വിരോധത്തിലാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് ഷോളയൂര്‍ പൊലിസ് പറഞ്ഞു. മാത്യുവിനെ കോട്ടത്തറ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സംഭവത്തിനിട യില്‍ ജോബി ആദിവാസി വിഭാഗത്തില്‍പെട്ട വനരാജിനെ മര്‍ദിച്ചതായും പരാതിയുണ്ട്. ഷോളയൂര്‍ പൊലിസില്‍ പരാതി നല്‍കുമൈന്ന് വനരാജ് പറഞ്ഞു. ഷോളയൂര്‍ ഇന്സ്പെ ക്ടര്‍ ആര്.സനല്‍രാജ്, എസ്.ഐ ഫൈസല്‍ കോറോത്ത് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. news copied from mathrubhumi
