മണ്ണാര്‍ക്കാട് : തെങ്കര മേലാമുറിയില്‍ സ്വകാര്യപറമ്പുകളില്‍ തീപിടിത്തം. കാറ്റത്ത് സമീപത്തെ വീട്ടുവളപ്പിലെ തെങ്ങിലേക്കും തീപടര്‍ന്നു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. മേലാമുറിയില്‍ സ്വകാര്യ കോഴിഫാമിന് സമീപം മൂന്നോ ളം സ്വകാര്യവ്യക്തികളുടെ ഏകദേശം അഞ്ച് ഏക്കറോളം വരുന്ന പറമ്പിലാണ് തീപി ടിത്തമുണ്ടായത്. ഇതിനിടെ തീ തെങ്ങിലേക്ക് പടര്‍ന്നത് ആശങ്കസൃഷ്ടിച്ചു. വിവരമറിയി ച്ച പ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേനയെത്തി തീയണച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ടി.ജയരാജന്‍, സേന അംഗങ്ങളായ കെ.വി.സുജിത്, കെ. ശ്രീജേഷ്, കെ.പ്രശാന്ത്, എന്‍.അനില്‍കുമാര്‍, എം.ആര്‍.രാഖില്‍, ആപ്തമിത്ര വളണ്ടിയര്‍ പ്രതീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
