തച്ചമ്പാറ: ഗ്രാമ പഞ്ചായത്ത് 2024-25 വര്‍ഷത്തിലെ ജനകീയ ആസൂത്രണ പദ്ധതിയിലു ള്‍പ്പെടുത്തി സൗജന്യമായി പച്ചക്കറി തൈകള്‍ മുളക് വഴുതന തക്കാളി എന്നിവ
വിതരണം ചെയ്തു. തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ ഐസക്ക്, അബൂബക്കര്‍ മുച്ചിരിപ്പാടം, മെമ്പര്‍ മാരായ ബെറ്റി ലോറന്‍സ്, കൃഷ്ണന്‍ക്കുട്ടി, ബിന്ദു കുഞ്ഞിരാമന്, കൃഷി ഓഫിസര്‍, ഉമ, പി.എസ് ശശികുമാര്‍, രാമചന്ദ്രന്, ജോയ് മുണ്ടനാടന്‍ എന്നിവര്‍ പങ്കെടുത്തു.
