അലനല്ലൂര്‍ : വിശുദ്ധ റമദാനില്‍ നേടിയെടുത്ത സമര്‍പ്പണത്തിന്റെയും, സഹനത്തി ന്റെയും സന്ദേശം ഉള്‍ക്കൊണ്ട് ജീവിതത്തെ ക്രമപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണ മെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി ആ വശ്യപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റിനു കീഴില്‍ എടത്തനാട്ടുകര കോട്ടപ്പള്ള തിയേറ്റര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ ഖുതുബ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഏകദൈവ വിശ്വാസമാണ് ഇസ്ലാമി ന്റെ അടിത്തറ. പ്രവാചകചര്യയാണ് നാം ജീവിത മാതൃകയാക്കേണ്ടത്. ഇത് രണ്ടും അവഗണിച്ചാല്‍ ഇസ്ലാമിക സമൂഹത്തില്‍ അസ്തിത്വ പ്രതിസന്ധി രൂക്ഷമാകുമെന്നും ഖത്തീബ് ഓര്‍മ്മപ്പെടുത്തി.
ആശയ പ്രചാരണങ്ങള്‍ സദുപദേശത്തോടെ നിര്‍വ്വഹിക്കുകയും പൊതു കാര്യങ്ങളില്‍ ഐക്യപ്പെടുകയും ചെയ്യുക എന്നത് വിശ്വാസികളുടെ സവിശേഷതയാണ്.വിശ്വാസ വിമലീകരണവും, സാമൂഹിക ഇടപെടലുകളിലെ സൂക്ഷ്മതയും റമദാനിലൂടെ നേടിയെ ടുക്കാന്‍ പരിശ്രമിച്ചവരാണ് വിശ്വാസി സമൂഹം. ആഘോഷവും ആരാധനാ കര്‍മ്മങ്ങളു ടെ ഭാഗമായി കാണുന്ന മതമാണ് ഇസ്ലാം. എന്നിരിക്കെ വിശ്വാസത്തിനും സാമൂഹിക കെട്ടുറപ്പിനും ഭംഗം വരുന്ന രീതി ആഘോഷവേളയില്‍ നാം അനുകരിക്കരുത്. സഹജീ വികളോടുള്ള കരുണയും, കരുതലും നമ്മുടെ ആഘോഷത്തില്‍ പ്രതിഫലിക്കണം. ദാന ശീലങ്ങള്‍ ജീവിതചര്യയാകണം. അര്‍ഹന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കാതെ അത് നിര്‍വ്വഹിക്കാനുള്ള മനസ്സാണ് വിശ്വാസി സമൂഹം നേടിയെടുക്കേണ്ടത്. ഫാഷി സവും, ലിബറലിസവും സാമൂഹിക ജീവിതത്തില്‍ വലിയ വെല്ലുവിളിയായി ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ വിശ്വാസത്തിന്റെ മൗലികതയില്‍ നിന്നുള്ള പ്രതിരോധം ഓരോരുത്തരുടെയും ബാദ്ധ്യതയാണെന്നത് നാം തിരിച്ചറിയണമെന്നും ഖത്വീബ് ഓര്‍മ്മപ്പെടുത്തി.
പാലസ്തീന്‍ ജനതക്ക് നേരേ ഇസ്രാഈല്‍ നടത്തുന്ന വംശീയഹത്യ ലോകത്തെ തുല്യതയി ല്ലാത്ത ക്രൂരതയാണ്. നിരായുധരായ സ്ത്രീകളോടും കുട്ടികളോടും കാണിക്കുന്ന ക്രൂര തക്കെതിരെ ലോക മനസാക്ഷിയുടെ മൗനവും അങ്ങേയറ്റം വേദനാജനകമാണെന്നും ഈദ് പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. പ്രഖ്യാപിത യുദ്ധവേളയില്‍ പോലും കുട്ടിക ളെയും, സ്ത്രീകളെയും അക്രമിക്കരുതെന്നും, ഫലവൃക്ഷങ്ങള്‍ നശിപ്പിക്കരുതെന്നും പഠിപ്പിച്ച മതമാണ് ഇസ് ലാമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.ഈദ് ഗാഹില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.വിസ്ഡം സ്റ്റുഡന്റ്‌സ് വിംഗി നു കീഴില്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മല്‍സരങ്ങളും സംഘടിപ്പിച്ചു. സമ്മാന വിതരണവും നടത്തി.
