പട്ടാമ്പി: ഓപ്പറേഷന് ഡിഹണ്ടിന്റെ ഭാഗമായി പൊലിസ് നടത്തിയ പരിശോധനയില്‍ 12.445 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവ് പിടിയിലാ യി. മുര്‍ഷിദാബാദ് ജലങ്കി ഹരേകൃഷ്ണാപുര് സിതാനഗറില് റബിയുല് മാലിത (29) ആണ് പിടിയിലായത്. ജില്ലാ പൊലിസ് മേധാവി അജിത്ത് കുമാറിന്റെ നിര്‍ദേശപ്രകാരം പട്ടാ മ്പി പൊലിസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ആര്.പി.എഫും സംയുക്തമായി പട്ടാ മ്പി റെയില്‍വേ സ്റ്റേഷന് പരിസരത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടി കൂടിയത്. പശ്ചിമബംഗാളില്‍ നിന്നാണ് പ്രതി കഞ്ചാവെത്തിച്ചതെന്നും ആര്‍ക്കുവേണ്ടി യാണെന്നതും സംബന്ധിച്ചുമറിയാന് അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു. ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി. ആര്.മനോജ്കുമാര്‍, പാലക്കാട് നാര്‍ക്കേട്ടിക് സെല്‍ ഡി.വൈ.എസ്.പി. അബ്ദുള്‍ മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പട്ടാമ്പി സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠനടങ്ങുന്ന പൊലിസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ആര്‍പി എഫും ചേര്‍ന്നാണ് മയക്കുമരുന്നും പ്രതിയേയും പിടികൂടിയത്.
