അലനല്ലൂര്‍ : അലനല്ലൂര്‍ എ.എം.എല്‍.പി. സ്കൂളിലെ മികവുകള്‍ സമൂഹത്തില്‍ അവതരിപ്പിച്ച് മികവുത്സവത്തിന് കൂമഞ്ചിറയില് സമാപനമായി. കണ്ണംകുണ്ട്, വഴങ്ങല്ലി, നെന്മിനിശ്ശേരി, അലനല്ലൂര്‍ ടൗണ്‍ എന്നിങ്ങനെ അഞ്ചുപ്രദേശങ്ങളിലാണ് വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും അവരുടെ പഠനമികവുകള്‍ പ്രദര്‍ശിപ്പിച്ചത്. സമാപന സമ്മേളനം എന്‍.ഷംസുദ്ദീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബക്കര്‍ മേലേക്കളത്തില്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്നസത്താര്‍, വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി, ഗ്രാമ പഞ്ചായത്ത് അംഗം അനിത വിത്തനോട്ടില്‍, പ്രധാന അധ്യാപകന് കെ.എ.സുദര്ശനകുമാര്, പി.വി.ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.