മണ്ണാര്‍ക്കാട് : വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ്. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് ടൗണില്‍ പ്രകട നം നടത്തി. തുടര്‍ന്ന് പ്രതിഷേധവലയം തീര്‍ത്തു. മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഹുസൈന് കോളശ്ശേരി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ്. നിയോ ജക മണ്ഡലം പ്രസിഡന്റ് ടി.കെ.സഫ്വാന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇര്‍ഷാദ് കൈതച്ചിറ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി മുഹ്സിന്, വൈസ് പ്രസി ഡന്റ് ഫരീദ് കച്ചേരിപ്പറമ്പ്, ഭാരവാഹികളായ ഹാഷിം, അര്‍ഷാദ്, അല്‍ത്താഫ്, ജംഷാദ്, പി.അര്‍ഷിദ്, ഹാഷിം, റയീസ്, റിസ്വാന്, നവാഫ് തുടങ്ങിയവര്‍ സംസാരിച്ചു.