മാര്‍ച്ച് 15, 16, 17 റേഷന്‍ വിതരണം ഉണ്ടാകില്ല

മണ്ണാര്‍ക്കാട് : റേഷന്‍ വിതരണം സുഗമമായി നടത്തുന്നതിനു വേണ്ടി മാര്‍ച്ച് 10 വരെ മഞ്ഞ, പിങ്ക് കാര്‍ഡിലെ അംഗങ്ങളുടെ മസ്റ്ററിംഗ് നിര്‍ത്തിവയ്ക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി. ആര്‍ അനില്‍ അറിയിച്ചു. മഞ്ഞ, പിങ്ക് കാര്‍ഡിലെ അംഗങ്ങളുടെ മസ്റ്ററിംഗ് ആരംഭിച്ച തിനു ശേഷം സംസ്ഥാനത്ത് റേഷന്‍ വിതരണം ഭാഗീകമായി തടസ്സപ്പെടുന്ന ഒരു സാഹ ചര്യത്തിലാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ നിര്‍ദേ ശത്തെ തുടര്‍ന്നാണ് കേരളത്തില്‍ മുന്‍ഗണനാ കാര്‍ഡുകളുടെ മസ്റ്ററിംഗ് ആരംഭിച്ചത്. ഇ-കെ.വൈ.സി അപ്ഡേഷനില്‍ നിന്ന് സംസ്ഥാനത്തിന് മാറി നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുള്ളതിനാല്‍ ഈ മാസം 15, 16, 17 തിയതികളില്‍ സംസ്ഥാനത്ത് റേഷന്‍കട കള്‍ സ്ഥിതിചെയ്യുന്ന കേന്ദ്രത്തിന് സമീപത്തുള്ള സ്‌കൂളുകള്‍, അംഗനവാടികള്‍, സാ സ്‌കാരിക കേന്ദ്രം തുടങ്ങിയ പൊതു ഇടത്തില്‍ വച്ച് ഇ-കെ.വൈ.സി അപ്ഡേഷന്‍ മാത്രമായി നടത്താന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ഈ ദിവസങ്ങളില്‍ റേഷന്‍ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഇ-കെ.വൈ.സി അപ്ഡേഷന് ആവശ്യമായ പരിശിലനം ഫെബ്രുവരി 16, 17 തിയതികളില്‍ സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിലെ ഐ.റ്റി ഉദ്യോഗസ്ഥര്‍ക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കും നല്‍കിയിരുന്നു. ഈ ഉദ്യോഗസ്ഥര്‍ പിന്നീട് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്ക് പരിശീലനം നല്‍കി. ഇതിനു ശേഷ മാണ് റേഷന്‍ കടകളിലെ ഇ-പോസ് മെഷീനിലൂടെ സംസ്ഥാനത്തെ മഞ്ഞ, പിങ്ക് കാര്‍ ഡിലെ അംഗങ്ങളുടെ ഇ-കെ.വൈ.ല അപ്ഡേഷന്‍ ആരംഭിച്ചത്. മാര്‍ച്ച് അഞ്ചു വരെ യുള്ള കണക്ക് പ്രകാരം 13,92,423 പേരുടെ ഇ-കെ.വൈ.സി അപ്ഡേഷന്‍ പൂര്‍ത്തീകരിച്ചു. എന്നാല്‍ ഒരേ സമയം ഇ-കെ.വൈ.സി അപ്ഡേഷനും റേഷന്‍ വിതരണവും നടത്തേ ണ്ടി വന്നത് രണ്ട് ജോലികളിലും തടസ്സം നേരിടുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തി ലാണ് ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ഒരു ദിവസം നീട്ടി നല്‍കിയത്. ഫെ ബ്രുവരി മാസത്തില്‍ സംസ്ഥാനത്തെ റേഷന്‍ വിതരണതോത് 84 ശതമാനമായിരുന്നു. സാധാരണ മാസങ്ങളിലെ ശരാശരി റേഷന്‍ വിതരണ തോത് 82 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.

മാര്‍ച്ച് മാസത്തിലും ഇ-കെ.വൈ.സി അപ്ഡേഷനും റേഷന്‍ വിതരണവും ഒരുമിച്ച് നടത്തേണ്ടി വന്നതിനാല്‍ റേഷന്‍ വിതരണത്തില്‍ വേഗതക്കുറവുണ്ടായി. തുടര്‍ന്ന് ഏഴ് ജില്ലകളില്‍ രാവിലെയും ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവും എന്ന തരത്തില്‍ പ്രവര്‍ ത്തനം ക്രമീകരിച്ചു. ഇതിനുശേഷവും സാങ്കേതിക തടസ്സം പൂര്‍ണ്ണമായും മാറാത്ത സാഹചര്യത്തിലാണ് എന്‍.ഐ.സി, ഐ.ടി മിഷന്‍, ബി.എസ്.എന്‍.എല്‍. മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം കഴിഞ്ഞ ദിവസം നടത്തിയത്. ഈ യോഗത്തിന്റെ തീരുമാന പ്രകാരമാണ്മാര്‍ച്ച് 10 വരെ ഇ-കെ.വൈ.സി അപ്ഡേഷന്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഇ-കെ.വൈ.സി അപ്ഡേഷന്‍ പൂര്‍ത്തീകരിക്കാനുള്ള തീയതി വിവിധ കാരണങ്ങളാല്‍ നീട്ടി നല്‍കണ മെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!