മണ്ണാര്‍ക്കാട് താലൂക്കില്‍ കൃഷിഭൂമി മണ്ണിട്ടുനികത്തുന്നതും തരംമാറ്റുന്നതിനുമെതിരെ റവന്യു വകുപ്പ് കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നില്ലെന്ന് താലൂക്ക് വികസന സമി തി യോഗത്തില്‍ വിമര്‍ശനം. വിയ്യക്കുറുശ്ശിയില്‍ കൃഷിഭൂമി തരം മാറ്റുന്ന വിഷയത്തി ല്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് താലൂക്ക് വികസന സമിതിയില്‍ ആവ ശ്യമുയര്‍ന്നു. തെങ്കര, പൊറ്റശ്ശേരി ഭാഗങ്ങളില്‍ കൃഷിഭൂമികള്‍ അപ്രത്യക്ഷമാകന്നതാ യി യോഗത്തില്‍ അധ്യക്ഷനായ എം.ഉണ്ണീന്‍ ചൂണ്ടിക്കാട്ടി.

തെങ്കര കൈതച്ചിറയില്‍ വഴി തടസപ്പെടുത്തി പാടത്ത് തെങ്ങ് വച്ചതു സബന്ധിച്ചും നടപടിയായിട്ടില്ല. തച്ചനാട്ടുകര പഞ്ചായത്തിലെ ക്വാറികളിലേക്ക് സ്‌ഫോടകവസ്തു ക്കള്‍ എത്തിക്കുന്നവര്‍ക്ക് ലൈസന്‍സ് ഉണ്ടോ എന്നതും പരിശോധിക്കണം. വീടുകളി ലും തൊഴുത്തുകളിലുംവരെ സ്‌ഫോടകവസ്തുക്കള്‍ അനധികൃതമായി സൂക്ഷിക്കുന്നു ണ്ടെന്ന് പൊതുപ്രവര്‍ത്തകനായ എ.കെ. അബ്ദുള്‍ അസീസ് പറഞ്ഞു. ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് ഇതുവരെ അധികൃതര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചോ ദിച്ചു. ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് തഹസില്‍ദാര്‍ കെ.രേവ പറഞ്ഞു. എല്ലാ മുന്‍ഗണന റേഷന്‍കാര്‍ഡംഗങ്ങളും റേഷന്‍കടകളില്‍പോയി കെ.വൈ.സി. അപ്‌ഡേഷന്‍ ഈമാസം 31നകം നടത്തണമെന്ന് സിവില്‍ സപ്ലൈസ് പ്രതിനിധി അറിയിച്ചു. നഗരസഭാ ബസ് സ്റ്റാന്‍ഡിലെ പുതിയ ബസ്‌കാത്തിരിപ്പുകേന്ദ്രം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്നും ആക്ഷേപമുയര്‍ന്നു.

കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ നിന്ന് കനാലുകളിലൂടെ ജലവിതരണം തുടങ്ങിയിട്ടു ണ്ടെന്നും വെള്ളമെത്താത്ത ഭാഗങ്ങളിലുള്ളവര്‍ അറിയിക്കണമെന്നും ജലസേചനവകു പ്പ് പ്രതിനിധി അറിയിച്ചു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സു കള്‍ എന്നിവ ലഭ്യമാകുന്നില്ലെന്നും പരാതിയുയര്‍ന്നു. മാസങ്ങളായി മുടങ്ങിക്കിടന്ന സര്‍ട്ടിഫിക്കറ്റുകളുടെ അച്ചടി തുടങ്ങിയിട്ടുണ്ടെന്ന് ജോ. ആര്‍.ടി.ഒ. മറുപടി നല്‍കി. കാഞ്ഞിരപ്പുഴ റോഡില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പി ന് കത്തുനല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. തെങ്കര കൈതച്ചിറ ഭാഗത്ത് എല്‍.പി. സ്‌കൂള്‍ തുടങ്ങാന്‍ സര്‍ക്കാരിനെ സമീപിക്കണമെന്ന തരത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കത്തിലൂടെ നല്‍കിയ മറുപടി വിമര്‍ശനത്തിനിടയാക്കി. ഇതിനെതിരെ നിയമപരമായി നീങ്ങുമെന്ന് എം. ഉണ്ണീന്‍ പറഞ്ഞു. യോഗത്തില്‍ പൊതുപ്രവര്‍ത്തകരാ യ പി.ആര്‍.സുരേഷ്, ബാലന്‍ പൊറ്റശ്ശേരി, സദഖത്തുള്ള പടലത്ത്, ഡെപ്യൂട്ടി തഹസില്‍ ദാര്‍മാരായ സി.വിനോദ്, അബ്ദുറഹ്മാന്‍ പോത്തുകാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!