മണ്ണാര്‍ക്കാട് : തയ്യല്‍തൊഴിലാളി പെന്‍ഷന്‍ 5000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്നും ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക പ്രതിനിധി കണ്‍വെന്‍ഷന്‍ ആവശ്യ പ്പെട്ടു. എ.എസ്.ഐ. നടപ്പിലാക്കുക, ഇരട്ടപെന്‍ഷന്‍ നടപടി നിര്‍ത്തലാക്കിയ നടപടി പുന:പരിശോധിക്കുക, പ്രസവാനകൂല്ല്യം ഒറ്റതവണയായി 15000 രൂപ വിതരണം ചെയ്യുക, പാചകവാതസ സബ്‌സിഡി പുന:സ്ഥാപിക്കുക, നിത്യോപയഗസാധനങ്ങളുടെ വിലവര്‍ ധന തടയുക, വിരമിക്കല്‍ ആനുകൂല്ല്യം വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ഉന്നയിച്ചു. മണ്ണാര്‍ക്കാട് റുബിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി എ.പരമു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.ബാലകൃഷ്ണന്‍ അധ്യക്ഷനായി. സെക്രട്ടറി പി.ഭാസ്‌കരന്‍ ഏരിയ റിപ്പോര്‍ട്ടും ട്രഷറര്‍ എന്‍.പി.റംലത്ത് വരവുചെലവു കണക്കും എം.കെ.ബേബി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി കെ.പി.പത്മാവതി, വി.മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.