മണ്ണാര്‍ക്കാട് : റേഷന്‍കാര്‍ഡ് മസ്റ്ററിങ്ങിന് കേന്ദ്രം കൂടുതല്‍ സമയം അനുവദിക്കണ മെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. മഞ്ഞ (എ.എ.വൈ), പിങ്ക് (പി.എച്ച്.എച്ച്) റേഷന്‍ കാര്‍ഡുകളില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളുടേയും മസ്റ്ററിംഗ് മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം നാല് മണി വരെ യും ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈ കുന്നേരം ഏഴ് മണി വരെയും മസ്റ്ററിംഗ് ഉണ്ടായിരിക്കും. എല്ലാ റേഷന്‍ കാര്‍ഡ് അംഗ ങ്ങളും റേഷന്‍ കടകളില്‍ നേരിട്ടെത്തി നിശ്ചിത സമയത്തിനകം മസ്റ്ററിംഗ് പൂര്‍ത്തി യാക്കണം. മാര്‍ച്ച് 15, 16, 17 തീയതികളില്‍ റേഷന്‍ കടകള്‍ അവധിയാണ്. ഈ ദിവസങ്ങ ളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ മസ്റ്ററിംഗ് ചെയ്യും. അവസാന ദിവസമായ 18ന് സംസ്ഥാനത്തെ ഏതൊരു കാര്‍ഡ് അംഗത്തിനും ഏതു റേഷന്‍ കടയിലും മസ്റ്ററിംഗ് നടത്തുന്നതിന് അവസരം ഉണ്ടായിരിക്കും. സംസ്ഥാനങ്ങള്‍ നിര്‍ബന്ധമായും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കണമെന്ന അറിയിപ്പ് നിരന്തരം നല്‍കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മസ്റ്ററിംഗുമായി സഹകരിക്കണ മെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!