കോഴിക്കോട് : ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോളജുകളിലും നടക്കുന്ന വിദ്യാ ര്‍ഥി സംഘര്‍ഷങ്ങളും തേര്‍വാഴ്ചയും കര്‍ശനമായി നിയന്ത്രിക്കുകയും സമാധാനപരമാ യ പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിന് അടിയന്തിരമായ നടപടികള്‍ സ്വീകരിക്കുക യും ചെയ്യണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ കോളേജ് ടീച്ചേഴ്‌സ് (സി.കെ.സി .ടി) സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.

കാംപസുകളില്‍ നടക്കുന്ന മനുഷ്യത്വരഹിതവും ഹീനവുമായ പ്രവര്‍ത്തനങ്ങള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തന്നെ ദുഷ്‌പേര് വരുത്തിയിരിക്കുകയാണ്. വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി ജെ.എസ് സിദ്ധാര്‍ഥനെ ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ അതിദാരുണമായ ആള്‍കൂട്ട വിചാരണയിലൂടെ കൊല ചെയ്തതും അതുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളും കേരളത്തിലെ ഉന്നതവിദ്യാഭ്യാ സ സ്ഥാപനങ്ങളുടെ അകത്തളങ്ങളില്‍ നടമാടുന്ന ഭീകരാന്തരീക്ഷങ്ങളുടെ നേര്‍സാ ക്ഷ്യമാണ് പുറത്ത് കൊണ്ട് വരുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും സര്‍വകലാശാലാ ഭരണ നേതൃത്വങ്ങളും ഇത്തരം അക്രമങ്ങള്‍ നടത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന സമീപനമാണ് പലപ്പോഴും കണ്ടുവരുന്നത്. അത്യന്തം ദൗര്‍ഭാഗ്യകരമായ ഒരു സംഭവം നടന്നിട്ടും കുറ്റക്കാര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാതിരുന്ന വെറ്ററിനറി സര്‍വകലാശാലാ വൈസ് ചാന്‍സലറെ ഗവര്‍ണര്‍ തന്നെ നേരിട്ട് പുറത്താക്കിയതിലൂടെ സര്‍വകലാശാലാ ഭരണാധികാരികളുടെ ഇത്തരം അലംഭാവത്തിന് കനത്ത പ്രഹരമാണേറ്റത്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാഫിയാ കേന്ദ്രങ്ങളാക്കുന്നത് നോ ക്കിനില്‍ക്കാന്‍ ഉത്തരവാദിത്വമുളള അധ്യാപക സമൂഹത്തിന് സാധ്യമല്ല. അതിന് കൂട്ടു നില്‍ക്കുന്നവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണ മെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.കെ അഷ്‌റഫ് അധ്യക്ഷനാ യി. ജനറല്‍ സെക്രട്ടറി ഡോ.എസ്. ഷിബിനു, ട്രഷറര്‍ കെ.പി.മുഹമ്മദ് സലീം, ഭാരവാഹി കളായ ഡോ.ഇ.റഹ്മത്തുല്ല നൗഫല്‍, ഡോ.എ.കെ ഷാഹിനമോള്‍, ജാഫര്‍ ഓടക്കല്‍, ഡോ. ടി.കെ ജലീല്‍, സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങളായ ഡോ.അബ്ദുല്‍ ജലീല്‍ ഒതായി, ഡോ.സൈനുല്‍ ആബിദ് കോട്ട, ഡോ.പി. റഷീദ് അഹമ്മദ് , ഡോ.കെ.പി മുഹമ്മദ് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!