മണ്ണാര്‍ക്കാട് : പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസ കുടിശ്ശികയും പെന്‍ഷന്‍ കുടിശ്ശികയും ഉടന്‍ വിതരണം ചെയ്യണമെന്ന് കെ.എസ്.എസ്.പി.യു 32-ാം മണ്ണാര്‍ക്കാട് ബ്ലോക്ക് വാര്‍ഷി ക സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെ യ്തു. യൂണിയന്‍ ബ്ലോക്ക് പ്രസിഡന്റ് പി.കെ.സി. നായര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.എന്‍. മോഹനന്‍ദാസ് സംഘടനാ റിപ്പോര്‍ട്ടും, ബ്ലോക്ക് സെക്രട്ടറി എം.വി.കൃഷ്ണന്‍കു ട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.ചന്ദ്രന്‍ വരവുചെലവു കണക്കും അവതരിപ്പിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്ത്യ ഭാവിയും കരുതലും എന്ന വിഷയത്തില്‍ വെ ള്ളിനേഴി രാമന്‍കുട്ടി പ്രഭാഷണം നടത്തി. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാര ജേതാവ് എം.ജെ.ശ്രീചിത്രന്‍, എടത്തനാട്ടുകര യൂണിറ്റ് കെട്ടിടം നിര്‍മിക്കുന്നതിന് മൂന്ന് സെന്റ് സ്ഥലം സൗജന്യമായി വിട്ടുനല്‍കിയ എ.രാജഗോപാലന്‍, നവചേതന പാലിയേ റ്റിവ് കെയര്‍ യൂണിറ്റിന് 20സെന്റ് സ്ഥലം സൗജന്യമായി നല്‍കിയ എം.സുലേചന എന്നി വരെയും അനുമോദിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.രാമകൃഷ്ണന്‍, ജില്ലാ വൈസ് പ്ര സിഡന്റ് കെ.രേണുകാദേവി, കെ.മണികണ്ഠന്‍, എ.ബാലകൃഷ്ണന്‍, കെ.മോഹന്‍ദാസ്, സി. സത്യഭാമ, ടി.എസ്.രവീന്ദ്രന്‍, പി.എ.ഹസ്സന്‍ മുഹമ്മദ്, ഒ.മോഹന്‍ദാസ്, കെ.എം.ശിവദാ സ്, പി.എ.ഹസനത്ത്, എം.ചന്ദ്രദാസന്‍ എന്നിവര്‍ സംസാരിച്ചു. പെന്‍ഷന്‍കാര്‍ അവതരി പ്പിച്ച ഒപ്പനയും നൂറ് കണക്കിന് പെന്‍ഷന്‍കാര്‍ അണിനിരന്ന ശക്തിപ്രകടനവും നടന്നു.