മണ്ണാര്‍ക്കാട് : പരമ്പരാഗത ഭക്ഷണവിഭവങ്ങളുടെ രുചിപ്പെരുമയുമായി ഡാസില്‍ അക്കാദമിയില്‍ ഫുഡ്‌ഫെസ്റ്റ് ആഘോഷമായി. ചട്ടിപത്തിരി മുതല്‍ ചക്ക കൊണ്ടുള്ള ഹല്‍വ വരെ ഫുഡ്‌ഫെസ്റ്റിലെത്തി. നാവില്‍ കൊതിയൂറുന്ന അറുപതോളം വിഭവങ്ങള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു.
വിഭവങ്ങള്‍ ക്രമീകരിക്കുന്നതില്‍ ഡാസില്‍ അക്കാദമിയിലെ വിദ്യാര്‍ഥികളുടെ മത്സര ബുദ്ധിയും പ്രകടമായിരുന്നു. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും വിദ്യാര്‍ഥി കളില്‍ മികവു സൃഷ്ടിക്കുകെയന്ന ലക്ഷ്യത്തോടെയാണ് ഫുഡ്‌ഫെസ്റ്റ് ഒരുക്കിയത്. ടിടിസി വിദ്യാര്‍ഥിനി ഫായിസ ഒന്നാം സ്ഥാനവും ജസീന രണ്ടാം സ്ഥാനവും, റസ്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
മുബഷിറ കിച്ചന്‍ സംരഭക മുബഷിറ വിശിഷ്ടാഥിതിയായിരുന്നു. ഡാസില്‍ അക്കാദമി മാനേജിംഗ് ഡയറക്ടര്‍മാരായ സുമയ്യ ഗഫൂര്‍, ഉമൈബ ഷഹനാസ്, അധ്യാപകര്‍, വിദ്യാ ര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.